Advertisment

'ഉൾക്കണ്ണുവിടരുവാൻ' പാഠപുസ്തക ഗാനത്തിന് ദൃശ്യാവിഷ്‌കാരവുമായി കരിമ്പ ഗവ. യു പി സ്‌കൂൾ

New Update

കല്ലടിക്കോട്:  എസ് സി ഇ ആർ ടി യുടെ പ്രിപ്രൈമറി പ്രവർത്തന പുസ്തകം കളിവണ്ടിയിലെ ഗാനം കരിമ്പ ഗവ.യു.പി.സ്‌കൂൾ വിദ്യാർത്ഥികൾ ദൃശ്യവൽക്കരിക്കുന്നു.

Advertisment

സർവശിക്ഷാ അഭിയാനിൽ പ്രോഗ്രാം ഓഫീസറും അധ്യാപക പരിശീലകനുമായിരുന്ന കവി എടപ്പാൾ സുബ്രമണ്യന്റെ 'ഉൾക്കണ്ണുവിടരുവാൻ' എന്ന പ്രാർത്ഥന ഗാനമാണ് പുഞ്ചിരിക്രിയേഷൻസിന്റെ ബാനറിൽ മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോടിന്റെ സഹായത്തോടെ വീഡിയോ ആവിഷ്ക്കാരം നൽകുന്നത്.

publive-image

ഇതിന്റെ ഭാഗമായി പ്രിപ്രൈമറി വിദ്യാർത്ഥികൾ പ്രകൃതിയെ അറിയൽ യാത്ര നടത്തി. പിടിഎ പ്രസിഡന്റ് എ.എസ്.ജാഫർ സ്വിച്ച്ഓൺ കർമം നിർവഹിച്ചു.റജില ടീച്ചർ ഗാനാലാപനം ചിട്ടപ്പെടുത്തി. കുട്ടികളുടെ ആര്‍പ്പുവിളികള്‍ കൊണ്ടും ഉല്ലാസങ്ങള്‍ കൊണ്ടും തിമിര്‍പ്പുകള്‍ കൊണ്ടും ഉല്ലാസ പൂര്‍ണമായിതീരട്ടെ കുട്ടിക്കാലം.

അവരുടെ കണ്ണുകളിൽ കുസൃതി ജനിക്കട്ടെ.മണ്ണിലിറങ്ങാനും മാനം കാണാനും മണ്ണപ്പം ചുടാനും ഊഞ്ഞാലിടാനും സമ്മതിക്കാതെ യന്ത്രപാവകൾ പോലെ വളരുന്ന കുട്ടികൾക്ക് അഴകിന്റെ ലോകം അനുവദിക്കണമെന്നും കവി ആൽബത്തിന്റെ ചിത്രീകരണ വേളയിൽ പറഞ്ഞു.

publive-image

എസ്എംസി ചെയർമാൻ മോഹൻദാസ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് അബ്ദുൾ റഹ്‌മാൻ, മുഹമ്മദ്‌ ചാലിയാൻമാഷ്, ദീന ടീച്ചർ, സലീംമാഷ്, എം പി ടി എ പ്രസിഡന്റ് പ്രേമ,പിടിഎ അംഗം നൗഷാദ് ഉമൈബ തുടങ്ങിയവർ പങ്കെടുത്തു. പ്രാർത്ഥനഗീതത്തിന്റെ മിഴിവാർന്ന ആസ്വാദനം ലക്ഷ്യമിടുന്ന ആൽബം സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലെത്തിക്കും. സ്‌കൂളിന്റെ ഇന്നത്തെ പുരോഗതി വ്യക്തമാക്കുന്ന'ആദ്യ വിദ്യാലയം' എന്ന ഡോക്യുമെന്ററിയും ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്.

Advertisment