Advertisment

കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും സഹകരണത്തോടെ കർഷക പരിശീലനപരിപാടി 12ന്

New Update

കരിമ്പ:  കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ സുഗന്ധ വിള കൃഷി വികസന പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രദേശിക മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും സഹകരണത്തോടെ നവംബർ 12 തിങ്കളാഴ്ച രാവിലെ 9.30 മുതൽ കരിമ്പ പള്ളിപ്പടി എച്ച് ഐ എസ്ഹാളിൽ ഏകദിന കർഷക പരിശീലനപരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി കൃഷിഓഫീസർ പി.സാജിദലി അറിയിച്ചു.

Advertisment

ജാതി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ മുതലായ സുഗന്ധ വിളകളുടെ ശാസ്ത്രീയ പരിപാലന മുറകൾ സംബന്ധിച്ച കാർഷിക സർവ്വകലാ ശാലയിലെ പ്രമുഖ ശാസ്ത്രജ്ഞർ നയിക്കുന്ന ക്ലാസ്സുകളും ജാതി ബഡ്ഡിങ്,ഗ്രാഫ്റ്റിംഗ്, കുരുമുളക് സർപ്പന്റൈൻ ലെയെറിങ് എന്നിവയുടെ പ്രായോഗിക പരിശീലനവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ, കുരുമുളകിന്റെ വിവിധ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ പുറത്തിറക്കിയ പുതിയ ഇനങ്ങളുടെ നടീൽ വസ്തുക്കൾ, ബയോകൺട്രോൾ ഏജന്റ്സ്, ലഘു കൈപുസ്തകങ്ങൾ എന്നിവ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നല്കുന്നതുമാണ്. കോങ്ങാട് എം.എൽ.എ. കെ.വി.വിജയദാസ് പരിപാടിയുടെ ഉൽഘാടനം നിർവഹിക്കും.

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, ജനപ്രതിനിധികൾ, കൃഷിപരിശീലകർ ആർ എ ആർ എസ് പട്ടാമ്പി മേധാവി.ഡോ. നാരായണൻകുട്ടി,ഡോ.മിനിരാജ്, ഡോ.മൂസ , കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുതലായവർ സംബന്ധിക്കുന്നതാണ്.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കരിമ്പ കൃഷിഭവനിലോ വാർഡ് തല കേര ക്ലസ്റ്ററിലോ പേര് മുൻകൂട്ടി രജിസ്റ്റര് ചെയ്യേണ്ടതാണ്.താഴെ സൂചിപ്പിക്കുന്ന നമ്പറുകളിലും വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.

9495006208 9446904651

Advertisment