യു.ഡി.എഫ്. കരിമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

സമദ് കല്ലടിക്കോട്
Wednesday, July 17, 2019

കരിമ്പ: പ്രളയ ദുരിതാശ്വാസം നൽകുക, പഞ്ചായത്ത് പദ്ധതികൾ ഉടൻ പൂർത്തിയാക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി യു ഡി എഫ് കരിമ്പ പഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.  കാലത്ത് 10.30 ന്‌ കരിമ്പ പള്ളിപ്പടിയിൽ നിന്നരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് ധർണ്ണനടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി .ആർ സുരേഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം യു ഡി എഫ് ചെയർമാൻ കെ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ആന്റണി മതിപ്പുറം കൺവീനർ മുസ്തഫ, സി.എൻ.ശിവദാസ്,, സി. കെ മുഹമ്മദ് മുസ്തഫ, യൂസഫ് പാലയ്ക്കൽ, മാത്യു കല്ലടിക്കോട്,അലിമുത്ത്, ഹരിദാസ്,രാജി പഴയകളം,അനൂപ്, അലക്സ്മാമൻ, പി എം കുരുവിള, തുടങ്ങിയവർ പ്രസംഗിച്ചു.

×