കൃഷി പരിമിതികളും പരിഹാര മാർഗങ്ങളും – കരിമ്പയിൽ സോയില്‍ ഹെല്‍ത്ത് ക്യാമ്പയിന് തുടക്കം

സമദ് കല്ലടിക്കോട്
Tuesday, February 26, 2019

കരിമ്പ:  സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എൻ.എം.എസ്.എ സോയിൽ ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.

മണ്ണിന്റെ രാസ ഭൗതിക ഗുണങ്ങള്‍, ഭൂമിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച് മണ്ണിന്റെ ഫലപുഷ്ടി നിലവാരം, പരിമിതികള്‍, പരിഹാര മാര്‍ഗങ്ങള്‍ മുതലായവ നിര്‍ദേശിക്കപ്പെടുന്ന ആധികാരിക പ്രവർത്തനമാണ് സോയില്‍ ഹെല്‍ത്ത്. മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്ന ആശയം മുന്‍നിര്‍ത്തിയാണിത്.

ലീഡ് ഫാർമർ കുന്നേമുറി ജോർജിന്റെ കൃഷിയിടത്തിൽ നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല പട്ടാമ്പി മേഖലാ കാർഷിക ഗവേഷണ കേന്ദ്രം സോയിൽ സയന്റിസ്റ്റ്‌ ഡോ. തുളസി ക്ലാസിന്‌ നേതൃത്വം നൽകി.

കൃഷി ഓഫീസർ പി. സാജിദലി പദ്ധതി വിശദീകരണം നടത്തി. മെമ്പർ മണികണ്ഠൻ, കെ.സി.എഫ്.ഡി.എസ് സെക്രട്ടറി ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് മഹേഷ് സ്വാഗതവും ഫീൽഡ് അസിസ്റ്റന്റ് സീമ നന്ദിയും പറഞ്ഞു.

×