Advertisment

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആയുര്‍ രക്ഷാ ദൗത്യവുമായി കരിമ്പയിലെ ആയുര്‍വേദ വിഭാഗം

New Update

പാലക്കാട്:  ''കരുതലോടെ കേരളം, കരുത്തേകാന്‍ ആയുര്‍വേദം''എന്ന സന്ദേശത്തോടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായിട്ടുള്ള 'ആയുർ രക്ഷാ ക്ലിനിക്' കരിമ്പ എൻ എച്ച് എം ആയുർവേദ ഡിസ്പെൻസറിയിൽ പ്രവർത്തനം ആരംഭിച്ചു.

Advertisment

publive-image

പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചർ വില്ലേജ് ഓഫീസർ കെ പി മണികണ്ഠന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് തങ്കച്ചൻ, ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി, ക്ഷേമകാര്യ ചെയർമാൻ ജിമ്മി, വികസനകാര്യ ചെയർപേഴ്സൺ പ്രിയ, ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി മധു, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബോബി മാണി എന്നിവർ പങ്കെടുത്തു.

എൻ എച്ച് എം മെഡിക്കൽ ഓഫീസർ ഡോ: വിൻസി ആയുർരക്ഷാ ക്ലിനിക്കിന്റെ ലക്ഷ്യവും പ്രവർത്തനവും വിശദീകരിച്ചു.

രോഗപ്രതിരോധം, രോഗശമനം, രോഗമുക്തിക്ക് ശേഷമുള്ള പരിരക്ഷ എന്നിവയാണ് ആയുർ രക്ഷാ ക്ലിനിക്കുകൊണ്ടുദ്ദേശിക്കുന്നത്.

കരിമ്പ ഡിസ്‌പെൻസറിയുടെ ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം എൽ എ വിജയദാസ് , പഞ്ചായത്ത് മെമ്പർമാർ, സ്റ്റാഫുകൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പരിധിയിലുള്ള കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, കമ്മ്യൂണിറ്റി കിച്ചൺ, അന്യദേശ തൊഴിലാളികൾ മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് 500 ലധികം കിറ്റുകൾ വിതരണം ചെയ്തു.

ഡിസ്പെൻസറിയിലെത്തുന്നവർക്ക് മാർച്ച് മുതൽ തന്നെ ബോധവൽക്കരണവും രോഗപ്രതിരോധശേഷി കൂട്ടുന്ന മരുന്നുകളും തുടർച്ചയായി നൽകി വരുന്നു.

Advertisment