Advertisment

കരിമ്പ ഗ്രാമ പഞ്ചായത്തില്‍ നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  സാധാരണക്കാരണക്കാര്‍ക്കും നിയമക്കുരുക്കില്‍പ്പെട്ടവര്‍ക്കും ആവശ്യമായ നിയമ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.

Advertisment

ജനനം മുതൽ മരണം വരെ പാലിക്കപ്പെടേണ്ടവയാണ് നിയമങ്ങൾ. നിയമങ്ങളെ കുറിച്ചുള്ള അറിവോ/ അജ്ഞതയോനിയമ ലംഘനത്തിനുള്ള അവസരമല്ല. നിലവിലുള്ള നിയമ സംവിധാനങ്ങളെക്കുറിച്ച് സാമാന്യമായെങ്കിലും അറിഞ്ഞിരിക്കുവാന്‍ ഓരോ പൗരനും ബാധ്യസ്ഥരാണെന്ന് മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻകെ.ബൈജു നാഥ്‌ പറഞ്ഞു. കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ നിയമ സഹായ ക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ലീഗൽ എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. നിയമങ്ങളെകുറിച്ച് സാധാരണക്കാര്‍ക്ക് അറിവുണ്ടാകണം. സ്വന്തം കടമകളെയും കര്‍ത്തവ്യങ്ങളേയും കുറിച്ച് എന്ന പോലെ നിയമാവകാശങ്ങളെയും നിയമ സംരക്ഷണങ്ങളേയും കുറിച്ചും എല്ലാവർക്കും ധാരണയുണ്ടാകണം.

publive-image

നിയമമില്ലാത്തൊരു നാട് അരാജകത്ത്വത്തിന്റെ പതിപ്പാണ് - നിയമ വിശാരദർ പറഞ്ഞു. നിയമങ്ങളെ സമൂഹം വളരെ വേഗം സ്വാംശീകരിക്കേണ്ടതായുണ്ട്. നിയമത്തിന്റെ കൈകൾപാവപ്പെട്ടവന്റെ ആശ്രയത്തിനുള്ളതാണ്. സാധാരണക്കാരണക്കാര്‍ക്കും നിയമക്കുരുക്കില്‍പ്പെട്ടവര്‍ക്കും ആവശ്യമായ നിയമസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമ സഹായ ക്ലിനിക് എന്ന് അധ്യക്ഷം വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ പറഞ്ഞു.

ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി അജയ്കുമാർ, അഡ്വ.എം.ജ്യോത്സ്ന എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ തങ്കച്ചൻ മാത്യൂസ്, പ്രിയ.ടി, ജയലക്ഷ്മി, ശ്രീജ, മണികണ്ഠൻ, നിഷ മുരളീധരൻ, ഹസീന റഫീഖ്പ്രസംഗിച്ചു. ജിമ്മി മാത്യു സ്വാഗതവും മേഴ്സി ജോസഫ് നന്ദിയും പറഞ്ഞു.

Advertisment