Advertisment

ലഹരി ഉപയോഗത്തിനെതിരെ: 'കാവലാൾ' പദ്ധതിക്ക് തുടക്കം

New Update

മണ്ണാർക്കാട്: വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം മണ്ണാർക്കാട് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 'കാവലാൾ' ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി.

Advertisment

publive-image

ഉപജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും ദത്ത് ഗ്രാമങ്ങളിലും എൻ. എസ്.എസ് യൂണിറ്റുകൾ "എന്റെ നാട് ലഹരി വിമുക്ത നാട്" എന്ന സന്ദേശവുമായി ലഹരി വസ്തുക്കളുടെ വിൽപന, ഉപഭോഗം എന്നിവ തടയുന്നതിനു വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണ പരിപാടികൾ, ചിത്രരചന മത്സരം, കലാപരിപാടികള്‍, സെമിനാറുകള്‍, നാട്ടറിവ് യാത്രകള്‍, കൗണ്‍സിലിങ്ങ്, ടെലിഫിലിം പ്രദര്‍ശനം എന്നിവ നടത്തും.

പദ്ധതിയുടെ ക്ലസ്റ്റർ തല ഉദ്ഘാടനവും നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും മണ്ണാർക്കാട് റേഞ്ച് എക്‌സൈസ് എസ്.ഐ കെ. അബ്ദുൽ അഷ്‌റഫ് നിർവ്വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം അക്കര മുഹമ്മദ് അധ്യക്ഷനായി.

പ്രിവന്റീവ് ഓഫീസർമാരായ കെ.രാമചന്ദ്രൻ, പ്രേമാനന്ദ്, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ കെ. എച്ച്.ഫഹദ്, കെ ഹസ്സൻ, ഹമീദ് കൊമ്പത്ത്, എ.കെ ഫൈസൽ, എൻ. കെ.അസീസ് പ്രസംഗിച്ചു.

Advertisment