Advertisment

സംസ്ഥാന 'കായകൽപ്പ്’ അവാർഡ് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്

New Update

 പാലക്കാട്:  സംസ്ഥാന കായകൽപ്പ് അവാർഡ് കല്ലടിക്കോട് കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം,

Advertisment

അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി ആരോഗ്യമികവ് പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.

publive-image

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.

ഇതിന്റെ ഭാഗമായി മികച്ച ആശുപത്രികൾക്കുനൽകുന്ന ‘കായകൽപ്പ്’ അവാർഡിനാണ് ജില്ലയിൽ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രവും അർഹമായിരിക്കുന്നത്.

ഇതോടെ ഒരു കുടുംബാരോഗ്യകേന്ദ്രത്തിന് നേടിയെടുക്കാനാവുന്ന പ്രധാന അംഗീകാരങ്ങൾ കല്ലടിക്കോട് എഫ് എച്ച് സി നേടിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

publive-image

ഗ്രാമങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ- ബഹുജന ബോധവത്കരണം, സന്നദ്ധസംഘടനകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി ചേർന്നുനടത്തിയ പ്രവർത്തനങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടൽ, പ്രശ്നപരിഹാര മാർഗങ്ങൾ, സാന്ത്വന പ്രവർത്തനങ്ങളിലെ മികവ്,

ജീവിതശൈലി രോഗ നിർണയം, ഊരുകളിലെ ആരോഗ്യ പരിരക്ഷ, പകൽവീട്, വിളർച്ച നിയന്ത്രണ പരിപാടി,അമ്മ മനസ്സ്, വനിതാ ജിം തുടങ്ങിയ പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ എഫ് എച്ച് സി ക്കു കീഴിൽ നടപ്പാക്കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ പറഞ്ഞു.

രണ്ട് ലക്ഷംരൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് അവാർഡ്. മുമ്പ് ആർദ്രകേരളം പുരസ്കാരത്തിനും അർഹമായിട്ടുണ്ട്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.

Advertisment