Advertisment

കെ സി ബി സി അധ്യാപക അവാർഡ് മാത്യു ചേപ്പനാംകുന്നേലിന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കുന്ന മികച്ച അധ്യാപകർക്കുള്ള നടക്കൽ മെമ്മോറിയൽ പുരസ്‌ക്കാരത്തിന് സീറോ മലബാർ രൂപതകളിൽ നിന്ന് പാലക്കാട് രൂപതാംഗവും, കല്ലടിക്കോട് മേരി മാതാ സൺഡേ സ്കൂൾ പ്രധാന അധ്യാപകനുമായ മാത്യു ചേപ്പനാംകുന്നേൽ അർഹനായി.

Advertisment

publive-image

തച്ചമ്പാറ ദേശ ബന്ധു ഹയർ സെക്കന്ററി സ്ക്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ മാത്യു ചേപ്പനാം കുന്നേൽ. നിലവിൽ ഹയർ സെക്കന്റി അധ്യാപക സംഘടനയായ AHSTA യുടെ സംസ്ഥാന സെക്രട്ടറിയാണ് .

കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപതാ ട്രഷറർ, ലഹരി വിരുദ്ധ സമിതി രൂപതാ പ്രസിഡൻറ് , റീജണൽ ഭാരവാഹി, രൂപതാ മതബോധന കൗൺസിൽ മെമ്പർ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം എന്ന നിലകളിലും മാത്യു ചേപ്പനാം കുന്നേൽ പ്രവർത്തിച്ചു വരുന്നു. ഡിസംബർ നാലിന്‌ എറണാകുലം പി.ഒ.സി.യിൽ വെച്ചാണ്‌ അവാർഡ് വിതരണം ചെയ്യുന്നത്.

Advertisment