Advertisment

ഭൂമിയിലെ മാലാഖമാർക്ക് ആദരമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ചിത്ര പ്രദർശനം

New Update

പാലക്കാട്: നന്മയുടെ പ്രതിരൂപവും ഭൂമിയിലെ മാലാഖമാരുമായ നഴ്സുമാർക്ക് വേറിട്ട സ്നേഹാദരം നൽകുകയാണ് കേരള ചിത്രകലാ പരിഷത്ത്. നേഴ്‌സുമാർ ഈ കൊവിഡ് 19 മഹാമാരിയിൽ ദൈവങ്ങളായി മാറിയ ദൃശ്യങ്ങളാണ് നാം കണ്ടത്.

Advertisment

സ്വന്തം ജീവൻ തൃണവത്ക്കരിച്ച് കുടുംബാംഗങ്ങളുടെ സുരക്ഷയേക്കാൾ രോഗബാധിതരുടെ ജീവൻ രക്ഷിക്കുക എന്ന നേഴ്‌സുമാരുടെ സേവന മനസ്കതയെ ദൈവീകമായ നന്മയായി കണ്ടാണ് അവർക്ക് ആദരം നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

publive-image

നേഴ്‌സസ് ദിനത്തിൽ അവർക്കായി ചിത്രങ്ങൾ ചെയ്തു ആദരിക്കുവാൻ കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം തീരുമാനിക്കുകയും , കേരളത്തിലെ കലാകാരന്മാർ ചെയ്ത സൃഷ്ടികൾ ചിത്രകലാ പരിഷത്തിന്റെ ഓൺലൈൻ ഗാലറിയിൽ പ്രദർശനം തുടങ്ങിയിരിക്കുകയുമാണ്.

ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ഓൺലൈൻ ചിത്ര പ്രദർശനത്തിൽ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കലാകാരന്മാരുടെയും സൃഷ്ടികൾ നേഴ്സുമാരുടെ ഈ മഹാമാരി കാലത്തെ ജീവിതം പ്രമേയമായി എടുത്ത സർഗ്ഗാത്മക സൃഷ്ടികളാണ് പ്രദർശനത്തിൽ ഉണ്ടാവുക.

ചിത്രങ്ങൾ കാണുന്നതിന് ഓൺലൈൻ ഗാലറി സന്ദർശിക്കാം:

http://www.keralachithrakalaparishathpalakkad.org

Advertisment