Advertisment

മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കാന്‍ ഭരണാധികാരികൾ തയ്യാറാവണം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി

New Update

ഒലവക്കോട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി യോഗം പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

Advertisment

രാജ്യത്തിന്റെ മതേതര പൈതൃകം വീണ്ടെടുക്കുന്നതിനും കാത്തുസംരക്ഷിക്കുന്നതിനും വേണ്ടി ജനാധിപത്യചേരിയെ ശക്തിപ്പെടുത്തണമെന്നും സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും തകർക്കുന്ന ഏതൊരു നടപടിയേയും ശക്തിയായി എതിർക്കണമെന്നും പ്രസംഗകർ പറഞ്ഞു.

publive-image

മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കാന്‍ ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് വി.ആർ.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എം.എം.തോമസ്സ്, ടി.എൻ.ചന്ദ്രൻ ,എം.വി.ആർ.മേനോൻ ,പി .എസ്.വിബിൻ, സി.വി.സതീഷ്, കെ.വി. വൈശാഖ്,എസ്.എസ്. ജലാൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായി പി.എസ്.വിബിൻ (ചെയർമാൻ) എസ്.എസ്. ജലാൽ തങ്ങൾ, ഇ.നടരാജൻകുന്നംപുറം, (വൈസ് ചെയർമാൻമാർ) കെ.വി.വൈശാഖ് (ജനറൽ സെക്രട്ടറി) കെ.എ.ഷറീഫ് റഹ്മാൻ, എസ്.സഞ്ജയ് (സെക്രട്ടറിമാർ) ആർ.സതീഷ് രാമകൃഷ്ണൻ (ട്രഷറർ) വി. ജ്യോതി മണി (വനിതാ ഗാന്ധിദർശൻ വേദി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment