Advertisment

കേരള സയൻസ് കോൺഗ്രസ്സ്: മികച്ച പ്രദർശനശാലയ്ക്കുള്ള പുരസ്കാരം ഐ.ആർ.ടി.സി.ക്ക്

New Update

മുപ്പത്തി രണ്ടാമത് കേരള സയൻസ് കോൺഗ്രസ്സിനോടനുബന്ധിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലുള്ള മികച്ച സ്റ്റാളിനുള്ള പുരസ്കാരമാണ് ഗവേഷണസ്ഥാപനമായ ഐ.ആർ.ടി.സി. കരസ്ഥമാക്കിയത്.

Advertisment

publive-image

മാലിന്യസംസ്കരണം, നീർത്തടാധിഷ്ഠിത വികസനം, ജീവനോപാധി പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനശാലയാണ് ഐ.ആർ.ടി.സി. സംഘടിപ്പിച്ചത്.

വിവിധ മാലിന്യസംസ്കരണ ഉപാധികൾ, നീർത്തട മാതൃക, അക്വാപോണിക്സ് മാതൃക, പോട്ടറി വീൽ, കളിമൺ ഉൽപന്നങ്ങൾ, ലൂക്ക സ്പോട്ട് സയൻസ് ക്വിസ്സ്, പാനലുകൾ, വീഡിയോ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരുന്നത്.

ശാസ്ത്രതൽപരരായ നിരവധി വിദ്യാർത്ഥികളും മറ്റു വ്യക്തികളുമാണ് ഐ.ആർ.ടി.സി. സ്റ്റാളിൽ സന്ദർശനം നടത്തുകയും പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും ചെയ്തത്.

മുണ്ടൂരിൽ പ്രവർത്തിക്കുന്ന യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ ജനുവരി 24 ന് ആരംഭിച്ച കേരള സയൻസ് കോൺഗ്രസ്സ് സമാപിച്ചു.

Advertisment