Advertisment

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അവധിക്കാല ആക്ടിവിറ്റി ക്യാമ്പ് ആറ്റംസ്‌ കോളേജിൽ നടന്നു

New Update

പാലക്കാട്:  കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ പൊതുവേദിയിൽ അവതരിപ്പിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അവധിക്കാല ആക്ടിവിറ്റി ക്യാമ്പ് നടന്നു. ജില്ലയിലെ അംഗീകൃത പഠനകേന്ദ്രമായ, സ്റ്റേഡിയം ബസ്റ്റാന്റിന്‌ സമീപത്തെ ആറ്റംസ്‌ കോളേജിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര താരം സനൂജ സോമനാഥ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Advertisment

publive-image

ഏപ്രിൽ-മെയ് മാസങ്ങളിലായി നടത്തിയ ആക്ടിവിറ്റി ക്യാമ്പിനോടനുബന്ധിച്ചുള്ള വിവിധ കലാകായിക-സർഗാത്മക പരിപാടികൾ ശ്രദ്ധേയമായി.കേരളം സ്റ്റേറ്റ് റൂട്രോണിക്സ്ന്റെ ഭാഗമായി വിജയിച്ച വിദ്യാർത്ഥി എച്ച്.സൂരജിന് സനൂജ സോമനാഥ് സൈക്കിൾ സമ്മാനിച്ചു.

publive-image

കുട്ടികളുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, പാഠ്യേതര മികവുകൾ തമ്മിൽ മാറ്റുരച്ചത് പുതിയൊരനുഭവമായി. ആറ്റംസ്‌ കോളേജ് മാനേജിങ് ഡയറക്ടർ അജയ് ശേഖർ, എക്സിക്യൂട്ടീവ് ഡയറക്ടർ റെനീഷ ഷൗക്കത്ത്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisment