Advertisment

കേരളീയ കലകളുടെ അകമ്പടിയോടെ കേരളപ്പിറവി ദിനാചരണം

New Update

എടത്തനാട്ടുകര:  കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് കുരുന്നുകള്‍ക്ക് അറിവ് പകരുക, കേരളീയ കലകളെക്കുറിച്ചും മറ്റും അവരെ അവബോധമുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെഎടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായി.

Advertisment

സ്‌കൂള്‍ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരളത്തിന്റെ അതിരുകളും ജില്ലകളും അടയാളപ്പെടുത്തിക്കൊണ്ടുള്ള തത്സമയ ഭൂപടം വരക്കല്‍ മത്സരം, കൊളാഷ് നിര്‍മ്മാണം, മലയാളം കൈയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം, പതിപ്പുകളുടെ പ്രകാശനം, കേരളീയ കലകളുടെ അവതരണം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

publive-image

തത്സമയ ഭൂപടം വരക്കല്‍ മത്സരത്തില്‍ കെ. അഭിഷേക് ഒന്നാം സ്ഥാനം നേടി. 'എന്റെ കേരളം' ക്വിസ് മത്സരത്തില്‍ കെ. അഭിനന്ദ്, എ. പി. നജ, കെ. അഭിഷേക്എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി.

മലയാളം കൈയ്യെഴുത്ത് മത്സരത്തില്‍ വി. സന്‍ഹ ഫാത്തിമ, സി. അമല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, പി. റന, ടി. ആഫിയ എന്നിവര്‍ രണ്ടാം സ്ഥാനവും ഷഹ്‌ന ഷെറിന്‍, ടി. അഷ്മിയ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

അധ്യാപകരും വിദ്യാര്‍ഥികളും കേരളപ്പിറവി പ്രതിജ്ഞ എടുത്തു. കേരളപ്പിറവി പതിപ്പുകളുടെ പ്രകാശനവും നടന്നു.  ദിനാചരണം പ്രധാനാധ്യാപിക എ. സതീ ദേവി ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീന മുംതാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അബ്ദുസ്സലാം, കെ. രമാ ദേവി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപകരായ ഇ. ഷബ്‌ന, പി. പ്രിയ, കെ. ഷീബ, ടി. പി. മുഫീദ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായ എം. ടി. അഞ്ജനാ സുജിത്ത്, എം. അയന എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment