Advertisment

കെ.ഇ.ആർ. ഭേദഗതി പുനഃപരിശോധിക്കണം - കെ എച്ച് എസ് ടി യു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: നിയമ സഭയെയും നീതിന്യായ സംവിധാനത്തെയും നോക്കു കുത്തിയാക്കിയാണ് കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിച്ച ഉത്തരവെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ ജില്ലാ കമ്മിറ്റി അഭിപ്രയപെട്ടു.  ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ കേന്ദ്രീകരിക്കുന്ന പരിഷ്കാര നടപടികൾ സ്കൂൾ വിദ്യാഭ്യസത്തിന്റെ തകർച്ചക്ക് കാരണമാകും.

Advertisment

ഒട്ടും അവധാനതയില്ലാതെയും ചർച്ചയില്ലാതെയും നടപാക്കിയ ഏകീകരണത്തെ ഹൈക്കോടതി തടഞ്ഞതാണ് .എന്നിരിക്കെയാണ് നിയമസഭ ചേരുന്നതിനിടയിൽ ഏകപക്ഷീയമായി കെ ഇ ആർ സമൂലമായി തിരുത്തിയത്.

publive-image

മൂന്ന് ഡിറക്ടറേറ്റ്കൾക്ക് കീഴിൽ നല്ല രീതിയിൽ നടന്നുവരുന്ന സ്കൂൾ വിദ്യാഭ്യാസത്തെ ഇനിയും മുഴുവൻ പുറത്തുവരാത്ത ഒരു റിപ്പോർട്ടിന്റെ പേരിൽ സ്കൂൾ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നയങ്ങൾക്കെതിരെ പൊതുജന സമ്പർക്ക പരിപാടി യൂണിറ്റ് തലം മുതൽ സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസത്തിന്റെ സംക്ഷണത്തിന് ഹയർ സെക്കണ്ടറിയെ ശാക്തീകരിക്കുക എന്ന പ്രമേയവുമായി ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. കെ എച്ച് എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി പി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. കെ കെ ഉബൈദുള്ള അധ്യക്ഷനായി.  ജില്ലാ ജനറൽ സെക്രെട്ടറി കെ എച്ച് ഫഹദ് ,കെ കെ നജ്മുദ്ധീൻ, പി സി എം ഹബീബ് ,കെ റസാഖ് ,എൻ ഈസ പ്രസംഗിച്ചു.

വിവിധ ഉപജില്ലകളിൽ പി അബ്ദുൽ സലീം ,എം പി സാദിക്ക് ,വി പി ഫൈസൽ ,സി സൈതലവി ,കെ സത്യ നാരായണൻ ,സാജിദ് ചെർപ്പുളശ്ശേരി ,സി പി മൊയ്‌ദീൻ ,ഒ ഷൗക്കത്ത് ,ഒ മുഹമ്മദ് അൻവർ ,എം മൊയ്‌തീൻ ,എൻ വി ജാഫർ ,സുബൈർ കല്ലിയതൊടി ,റസാഖ് പുതുനഗരം, എൻ ഹബീബ് റഹ്‌മാൻ,ഹുസ്നി മുബാറക്ക് എന്നിവർ നേതൃത്വം നൽകി.

Advertisment