Advertisment

"അടച്ചിട്ട വാതിലുകൾക്കിപ്പുറം" - കവിതാ രചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു: പി ബി മുബഷിറ, ഷഫ്ന ഷമീർ, ഷറീന തയ്യിൽ ജേതാക്കൾ

author-image
ജോസ് ചാലക്കൽ
New Update

കോട്ടോപ്പാടം:  കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടർന്ന് വീടുകളില്‍ കഴിയുന്നവരുടെ സർഗാത്മകതയും സാംസ്കാരിക ബോധവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ "അതിജീവനത്തിന് സർഗാത്മക പ്രതിരോധം" എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്കൂൾ പാഠ്യാനുബന്ധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ കവിതാ മൽസരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

Advertisment

publive-image

വിദ്യാർത്ഥികളുടെ വിഭാഗത്തിൽ പി. ബി. മുബഷിറ, സി. പി. അഖിൽ, പൂർവ്വ വിദ്യാർത്ഥി വിഭാഗത്തിൽ എ. കെ. സഫ്ന ഷമീർ, വി. ഭാസ്കരൻ, അധ്യാപകരുടെ വിഭാഗത്തിൽ ഷറീന തയ്യിൽ, എം. മുംതാസ് മഹൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

"അടച്ചിട്ട വാതിലുകൾക്കിപ്പുറം" എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി അമ്പതോളം പേർ പങ്കെടുത്തു.

കഥാരചന, ചിത്രരചന, ലേഖനം, കാർട്ടൂൺ, ഹാൻഡിക്രാഫ്റ്റ്സ്, എംബ്രോയിഡറി, നാട്ടറിവുകൾ, പച്ചക്കറി കൃഷി, പാചകക്കുറിപ്പുകൾ, എൻ്റെ പാട്ട്, ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്ക് "അവധിക്കാല സന്തോഷങ്ങൾ കാമ്പയിനും" നടന്നു വരുന്നു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിതരണം ചെയ്യും. പ്രിൻസിപ്പാൾ പി. ജയശ്രീ, ഹെഡ്മിസ്ട്രസ് എ. രമണി, എം. പി. സാദിഖ്, കെ. പി. നൗഫൽ, പി. രജനി, പി. പി. ഇ. സുധ, പി. റമീസ, ഹമീദ് കൊമ്പത്ത്, കെ. എം. മുസ്തഫ, കെ. മൊയ്തുട്ടി എന്നിവർ നേതൃത്വം നൽകി.

Advertisment