Advertisment

ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പണം. ഉല്‍ബോധനക്ലാസിന് കെ.പി ജാഫർ നേതൃത്വം നൽകി

New Update

മണ്ണാർക്കാട്:  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പണം സംബന്ധിച്ച ഉൽബോധന ക്ലാസ്സ് മണ്ണാർക്കാട് കോടതി ചോമേരി ഗാർഡൻ സലഫി സെന്റർ ഹാളിൽ നടന്നു. ജില്ലാ പരിശീലകൻ കെ.പി ജാഫർ ക്ലാസ്സെടുത്തു.

Advertisment

publive-image

ഹജ്ജ് കര്‍മം മക്കയിലാണെങ്കിലും അതിനുള്ള യോഗ്യത നേടിയെടുക്കാനുള്ള ചിട്ടയായ മുന്നൊരുക്കം നാട്ടില്‍ നിന്നു തന്നെ വേണം തുടങ്ങാന്‍. ജീവിതത്തില്‍ കൈവന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാണ്, ഹജ്ജിനുള്ള അവസരത്തെ നാം നോക്കികാണേണ്ടത്. അത് വെറുമൊരു യാത്രയല്ല. അല്ലാഹു തെരഞ്ഞെടുത്തവര്‍ക്ക് മാത്രം കരഗതമാകുന്ന അസുലഭ യാത്ര.

ഭൗതിക വ്യവഹാരങ്ങളില്‍ നിന്ന് മനസ്സിനെ മോചിപ്പിച് നാഥന്റെ വിളിക്കുത്തരം നടത്തുന്ന യാത്ര.പ്രസംഗകർ ഉത്‌ബോധിപ്പിച്ചു.ട്രെയിനിര്മാരായ സി. എച്. മുഹമ്മദ് ഷാഫി, മുഹമ്മദലി പോത്തുകാടൻ, എം. ബശീർ, സുഹറ എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.

Advertisment