Advertisment

പാലക്കാട് കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാന്റ് പരിസരത്ത് മാലിന്യമതിൽ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ അണുവിമുക്ത പരിപാടികളുo പ്രവർത്തനങ്ങളും നടത്തുമ്പോൾ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനു പുറകുവശത്തെ ബൈപാസിൽ മാലിന്യമതിൽ തീർത്ത് അണു പ്രസരണം ശക്തമാക്കുകയാണ് സാമൂഹ്യ വിരുദ്ധർ.

publive-image

ഇത്രയധികം മാലിന്യം മൂക്കിനു താഴെ കുന്നുകൂടി കിടന്നിട്ടും നഗരസഭ അധികാരികളോ ആരോഗ്യ വകുപ്പോ കണ്ടില്ലെന്നത് ഖേദകരം തന്നെ. എത്രയും വേഗം നടപടിയെടുക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

Advertisment