Advertisment

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചു വാങ്ങുന്ന നയം ജനാധിപതൃത്തിന് വിരുദ്ധം - കെ. എസ്. ടി. എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  അപ്രഖ്യാപിത തൊഴിലാളി വിരുദ്ധ നയവുമായി ഇടതു പക്ഷ സർക്കാർ കെ. എസ്. ആർ. ടി. സി. ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചു വാങ്ങുന്ന നയം ജനാധിപതൃത്തിന് വിരുദ്ധമാണെന്ന് കെ. എസ്. ടി. എംപ്ലോയീസ് സംഘ് (ബി എം എസ്) സംസ്ഥാന സെക്രട്ടറി കെ. രാജേഷ് പറഞ്ഞു.

Advertisment

publive-image

ശമ്പള പരിഷ്കരണവും ഡി എയും ഇല്ലാത്ത ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ. എസ്. ആർ. ടി. സി. ഡിപ്പോകൾക്കു മുമ്പിൽ കെ. എസ്. ടി. എംപ്ലോയീസ് സംഘ് (ബി. എം. എസ്) സംഘടിപ്പിച്ച പ്രതിഷേധ സമരം പാലക്കാട് ഡിപ്പോയ്ക്കു മുമ്പിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ രാജേഷ്.

https://www.facebook.com/sathyamonline/videos/2727663700676195/

ജില്ല ട്രഷറർ പി ആർ മഹേഷ്, സുനിൽ കുമാർ, എം കണ്ണൻ, രവി പ്രകാശ്, സുകുമാരൻ എന്നിവർ പ്രസംഗിച്ചു. സാമൂഹീക അകലം പാലിച്ചാണ് പ്രതിഷേധ സമരം നടത്തിയത്.

Advertisment