Advertisment

'വിദ്യാഭ്യാസം വിഭജനമല്ല; ഉൾച്ചേർക്കലാണ്' കെ എസ് ടി യു ജില്ലാ സമ്മേളനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പട്ടാമ്പി:  കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ദ്വിദിന ജില്ലാ സമ്മേളനം പട്ടാമ്പി ജി.എച്ച്. എസ്.എസ്സിൽ സമാപിച്ചു. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയവൽക്കരണവും കേന്ദ്ര സർക്കാരിന്റെ കാവിവൽക്കരണവും വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ.കരീം അഭിപ്രായപ്പെട്ടു.

Advertisment

കെ.എസ്.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം മുഖ്യാതിഥിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ വിദ്യാഭ്യാസത്തിന്റെ വിഭജനമാണിന്ന് നടന്നുകൊണ്ടിരിക്കുന്നതെന്ന് മരക്കാർ മാരായമംഗലം അഭിപ്രായപ്പെട്ടു.

publive-image

ഇരുസർക്കാരുകൾക്കും ഇക്കാര്യത്തിൽ ഒരേ മനസ്സാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.ടി.മുഹമ്മദ്, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ട്രഷറർ വി.ടി.എ.റസാഖ്, ഇ.മുസ്തഫ, കെ.പി.എ.റസാഖ്, സി.കെ.അലി ഇക്ബാൽ, സി.പി. മുരളീധരൻ, പ്രസംഗിച്ചു.

തുടർന്ന് വിദ്യാഭ്യാസ സമ്മേളനം വി.ടി. ബൽറാം എം.എൽ. എ ഉദ്ഘാടനം ചെയ്തു. വർഗീയതക്ക് പ്രചാരം കൊടുത്ത് കേന്ദ്രം വിഭജനത്തിന്റെ ആഴം കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ ചുവപ്പ് വൽക്കരണമാണ് നടത്തുന്നതെന്ന് വി.ടി.ബൽറാം എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസ ഏജൻസികളെയൊക്കെ സംസ്ഥാന സർക്കാർ രാഷ്ട്രീയവൽക്കരിക്കുകയാണ്.

പാഠ്യപദ്ധതി പരിഷ്ക്കരണ അജണ്ടപോലും പാർട്ടിയുടെ താൽപര്യ സംരക്ഷണത്തിനാണെന്ന് അദ്ദേഹം ആരോപിച്ചു.സംസ്ഥാന പ്രസിഡണ്ട് എ.കെ.സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അൻവർ സാദത്ത്, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് എന്നിവർ പ്രമേയാവതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. മുഹമ്മദലി, ജില്ലാ മുസ് ലിം ലീഗ് ഭാരവാഹികളായ പി.ഇ.എ.സലാം, കെ.ടി.എ.ജബ്ബാർ, അഡ്വ.മുഹമ്മദലി മറ്റാന്തടം, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം.സാലിഹ,പി.ഉണ്ണീൻകുട്ടി, കെ.പി.എ.സലീം പ്രസംഗിച്ചു. ഹുസൈൻ കോളശ്ശേരി, കെ.ടി.അബ്ദുൽജലീൽ, ടി.നാസർ, എ.മൊയ്തീൻ, വി.പി.ഫാറൂഖ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കൗൺസിൽ മീറ്റ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ.സാജിദ് ഉദ്ഘാടനം ചെയ്തു. പി.പി.എ.നാസർ, എം.എസ്.കരീംമസ്താൻ, അബൂബക്കർ കാപ്പുങ്ങൽ, എം.എൻ.നൗഷാദ്, കെ.ഷറഫുദ്ദീൻ, ഹംസത്ത് മാടാല, കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്, സഫുവാൻ നാട്ടുകൽ, ഫാത്തിമസുഹറ കൊപ്പം,പി.നാസർ, സി.ഖാലിദ്, ടി.സത്താർ,വി.കെ.ഷംസുദ്ദീൻ പ്രസംഗിച്ചു.

Advertisment