Advertisment

അധ്യാപകരുടെ നിയമനാംഗീകാരം: കെ എസ് ടി യു പ്രക്ഷോഭത്തിലേക്ക്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  2016 ജൂൺ ഒന്നു മുതൽ അധിക തസ്തികകളിലുൾപ്പെടെ ജോലിയിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, സർക്കാറിന്റെയും എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെയും അധ്യാപക ദ്രോഹനടപടികൾ അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകപക്ഷീയ പരിഷ്കാരങ്ങൾ പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുക, കെ-ടെറ്റ് സമയപരിധി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 3 ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് മാർച്ചും ധർണയും നടത്താൻ കെ.എസ്.ടി.യു ജില്ലാ നേതൃസംഗമം തീരുമാനിച്ചു.

Advertisment

publive-image

ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി പ്രക്ഷോഭ പരിപാടികൾ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, പി.ഉണ്ണീൻകുട്ടി,ടി.നാസർ,കെ.ടി. അബ്ദുൽജലീൽ,ഷിഹാബ് ആളത്ത്,ഹംസത്ത് മാടാല, കെ.ഷറഫുദ്ദീൻ,എം.എൻ.നൗഷാദ്,ഒ.കുഞ്ഞുമുഹമ്മദ്,മുഹമ്മദലി കല്ലിങ്ങൽ,റഷീദ് ചതുരാല, സി.ഖാലിദ്,എ.മുഹമ്മദ് റഷീദ്, എം.കെ.അൻവർസാദത്ത്, എൻ.കെ.ബഷീർ,പി.ജമാലുദ്ദീൻ, പി.അൻവർസാദത്ത്,പി.ഷിഹാബുദ്ദീൻ,ടി.ഐ.എം.അമീർ, കെ.എ. മനാഫ് പ്രസംഗിച്ചു.

Advertisment