Advertisment

ജനുവരി എട്ട് ദേശീയ പണിമുടക്ക് വിജയിപ്പിക്കുക - കെ എസ് ടി യു

New Update

മണ്ണാർക്കാട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ കെ. എസ്.ടി.യു ഉപജില്ലാ സമ്മേളനം തീരുമാനിച്ചു.

Advertisment

ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും സാമ്പത്തിക സ്ഥിതി സമത്വത്തിനും സാംസ്കാരിക സങ്കൽപ്പങ്ങൾക്കും സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ പുത്തൻ വ്യാഖ്യാനങ്ങൾ നൽകി പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

publive-image

മതത്തിന്റെ പേരിൽ രാഷ്ട്രത്തെ വിഭജിക്കുന്ന നിയമങ്ങൾ ഭരണഘടന മൂല്യങ്ങൾ കാറ്റിൽ പരത്തി നടപ്പിലാക്കുന്നു.

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും കോർപറേറ്റുകൾക്ക് സൗജന്യങ്ങൾ

നൽകിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർക്കുന്നു.ഈ സാഹചര്യത്തിൽ ദേശീയ പണിമുടക്കത്തിൽ

മുഴുവൻ അധ്യാപക ജീവനക്കാരും പങ്കെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കൗൺസിൽ മീറ്റ് സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,പി.പി.എ.നാസർ,കെ.പി.എ.സലീം,ടി.നാസർ,എം.ഹംസത്ത്,കെ.കെ.സഫ് വാൻ,കെ. അബൂബക്കർ,സി.എച്ച്.സുൽഫിക്കറലി, സി.പി.ഷിഹാബുദ്ദീൻ പ്രസംഗിച്ചു.

ജില്ലാ ട്രഷറർ പി.അബ്ദുൽ നാസർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ടി.കെ.മുഹമ്മദ് ഹനീഫ(പ്രസിഡണ്ട്), കെ.ടി.യൂസഫ്, വി.പി.മുഹമ്മദ് മുസ്തഫ, കെ.എ.മനാഫ്, എൻ.ഷാനവാസലി, കെ.സാബിറ(വൈസ് പ്രസിഡണ്ടുമാർ), സലീം നാലകത്ത് (സെക്രട്ടറി),പി,.പി.ഹംസ,കെ.ഷമീർ,പി.അബ്ദുൽനാസർ, യു.ഷംസുദ്ദീൻ, മൻസൂബ അഹമ്മദ് (ജോ.സെക്രട്ടറിമാർ), കെ.ജി.മണികണ്ഠൻ(ട്രഷറർ), വിങ് കൺവീനർമാർ: കെ.ടി.ഹാരിസ്(അക്കാദമികം),പി.അബ്ദുൽസലാം(സാംസ്കാരികം)

Advertisment