Advertisment

മീഡിയ പ്രവർത്തനം രാജ്യപുരോഗതിക്കാവണം - എം.സുലൈമാൻ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് യുവാക്കളുടെ പങ്ക് വലുതാണെന്നും അതിന് നല്ല മാധ്യമ സംസ്കാരം ഉണ്ടാവാൻ പരിശ്രമിക്കണമെന്നും മോഡൽ ഹൈസ്കൂളിൽ നടന്ന മീഡിയ വർക്ക്ഷോപ്പ് ഉൽഘാടനം നിർവഹിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സ്റ്റേറ്റ് കമ്മിറ്റി അംഗം എം.സുലൈമാൻ പറഞ്ഞു.

Advertisment

publive-image

എഫ്.ഐ.ടി.യു. സ്റ്റേറ്റ് ട്രഷറർ പി.ലുഖ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സാബിർ അഹ്സൻ, നൗഷാദ് ആലവി എന്നിവർ പ്രിന്റ്, സോഷ്യൽ മീഡിയ, ഓൺഎയർ മീഡിയ വർക്ക്ഷോപ്പ് എന്നിവക്ക് നേതൃത്വം നൽകി. രാധാകൃഷ്ണൻ മാത്തൂർ സ്വാഗതവും, സുലൈമാൻ പുലാപ്പറ്റ നന്ദിയും പറഞ്ഞു.

മണ്ഡലം പ്രതിനിധികളായ ജാഫർ പത്തിരിപ്പാല,ഷാജഹാൻ കരിമ്പ, ലത്വീഫ് വല്ലപ്പുഴ, മുകേഷ്, കെ.സലാം, ഉസ്മാൻ എന്നിവർ സംസാരിച്ചു.

Advertisment