Advertisment

മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്തക്കാട് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:  തൊഴിൽ നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായ പ്രവാസികളുടെ യാത്രാ ചിലവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുക, പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്തക്കാട് ജംഗ്ഷനിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

publive-image

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റെജി നെൽസൺ, സലാഹുദ്ദീൻ, ശ്രീജിത്ത്, അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment