Advertisment

പാലക്കാട് മാസ്കും കുടിവെള്ളവും വിതരണം ചെയ്ത് വീട്ടമ്മ

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: വീട്ടിൽ വരുന്ന മീൻകാരനും പോസ്റ്റ് വുമണും മറ്റും മാസ്കും കുടിവെള്ളവും വിതരണം ചെയ്ത്‌ ടൈലറായ വീട്ടമ്മ മാതൃകയാവുന്നു. മലമ്പുഴ ശാസ്താ കോളനിയിലെ ടൈലർ മിനിയാണ് ഈ മാതൃകാ കുടുംബിനി.

Advertisment

publive-image

പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും മറ്റും മാസ്കും കുടിവെള്ളവും പച്ചക്കറികളും വിതരണം ചെയ്യുന്ന എൻ. വൈ. സി. സംസ്ഥാന പ്രസിഡന്റ് ഷെനീൻ മന്ദീരാടിന്റെ നേതൃത്വത്തിൽ ഗ്രാമപ്രദേശങ്ങളിലെ വീടുകളിലേക്ക് മാസ്കൂകളും കുടിവെള്ളവും നൽകുന്നതിന്റെ ഭാഗമായാണ് ഈ വീട്ടമ്മക്ക് ഒരു കെയ്സ് വെള്ളക്കുപ്പിയും ഒരു പെട്ടി മാസ്കും ലഭിച്ചത്.

ഈസ്റ്റർ, വിഷു കാലഘട്ടത്തിൽ തന്നേപോലെ തന്നെ തന്റെ അയൽക്കാരേയും സ്നേഹിക്കുക എന്ന ക്രിസ്തു സന്ദേശമാണ് പ്രാവർത്തികമാക്കിയതെന്ന് ഈ വീട്ടമ്മ പറഞ്ഞു.

Advertisment