Advertisment

ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാൻ മതനിരപേക്ഷ കക്ഷികൾക്കൊപ്പം അധ്യാപക സമൂഹവും മുന്നോട്ടുവരണമെന്ന് മുൻ മന്ത്രി മഞ്ഞളാംകുഴി എം.എൽ.എ

New Update

ചെർപ്പുളശ്ശേരി: രാജ്യം നേരിടുന്ന രൂക്ഷമായ ഫാസിസ്റ്റ് ഭീഷണിക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് ശക്തിപകരാൻ അധ്യാപക സമൂഹം മുന്നോട്ടുവരണമെന്ന് മുൻ മന്ത്രി മഞ്ഞളാംകുഴി എം.എൽ.എ അഭിപ്രായപ്പെട്ടു.

Advertisment

മതേതര ജനാധിപത്യ ആശയങ്ങൾക്ക് പകരം ഏകശിലാ സംസ്കാരങ്ങളും ആശയങ്ങളുമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നത്.കേന്ദ്രസർക്കാർ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളും സാമൂഹിക നീതിയും ഇല്ലാതാക്കുകയാണ്.

publive-image

വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്ന തരത്തിൽ പാഠ്യപദ്ധതി തന്നെ മാറ്റിയെഴുതാനും അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കാനുമുള്ള ഗൂഢനീക്കങ്ങളാണെവിടെയും. ഇന്ത്യൻ ബഹുസ്വരതയെ ആസൂത്രിതമായി വിഭജിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ളിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന പരസ്പര

വിശ്വാസവും സഹകരണവും വെറുപ്പിന്റെയും താൽപര്യ സംഘർഷങ്ങളുടെയും ആശയ

പ്രചാരണം വഴി തകർത്തുകൊണ്ടിരിക്കുന്നു. നിരാക്ഷേപ വിദ്യാഭ്യാസത്തിന്റെ കാവലാളായി വർത്തിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്‌.ടി.യു ജില്ലാ സമ്മേളനം ചെർപ്പുളശ്ശേരി ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ കെ.കെ. എ.അസീസ് അധ്യക്ഷനായി.

കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ഷൊർണൂർ മണ്ഡലം ലീഗ് പ്രസിഡണ്ട് എം.വീരാൻഹാജി, മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് എൻ.കെ. സാദിഖലി, ഇക്ബാൽ ദുറാനി, പി.അബ്ദുൽനാസർ, മുഹമ്മദലി പാറയിൽ പ്രസംഗിച്ചു.

തുടർന്ന് "നിർഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം" എന്ന പ്രമേയത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.അബ്ദുൽ ജലീൽ അധ്യക്ഷനായി.

publive-image

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ.എം.ഷഹീദ്, കെ.എച്ച്.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം.മുഹമ്മദ് അഷ്റഫ്, സെക്രട്ടറി കെ.കെ.നജ്മുദ്ദീൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മാടാല മുഹമ്മദലി, നാസർ തേളത്ത്,എം.ഹംസത്ത്, എം.എൻ.നൗഷാദ്, കെ.ഷറഫുദ്ദീൻ, കെ.എം.സാലിഹ,എൻ.കെ.ബഷീർ പ്രസംഗിച്ചു.

യാത്രയയപ്പ് സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു.വി.ടി.എ.റസാഖ് അധ്യക്ഷത വഹിച്ചു. സേവനത്തിൽ നിന്ന് വിരമിക്കുന്ന

പി.ഉണ്ണീൻകുട്ടി, അബ്ദുൽ റഷീദ് ചതുരാല, സെറ്റ്കോ ജില്ലാ കൺവീനർ മുഹമ്മദലി

എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു.

പി.പി.എ.നാസർ,വി.പി.ഫാറൂഖ്, കെ.പി.എ.സലീം,ഒ.കുഞ്ഞുമുഹമ്മദ്,മുഹമ്മദലി കല്ലിങ്ങൽ, പി.അൻവർ സാദത്ത്, പി.ജമാലുദ്ദീൻ പ്രസംഗിച്ചു.തുടർന്ന് കൗൺസിൽ മീറ്റ് സംസ്ഥാന സെക്രട്ടറി എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് പ്രാരംഭം കുറിച്ച് ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച ടീച്ചേഴ്സ് അസംബ്ലിയിലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയിലും നൂറ് കണക്കിന് അധ്യാപകർ പങ്കാളികളായി. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭാരവാഹികളായി സിദ്ദീഖ് പാറോക്കോട്(പ്രസിഡണ്ട്) കെ.പി.എ.സലീം, സി.ഖാലിദ്, എം. ഹംസത്ത്, കെ.എം.സാലിഹ (വൈസ് പ്രസിഡണ്ടുമാർ) നാസർ തേളത്ത് (സെക്രട്ടറി), സി.എച്ച്. സുൽഫിക്കറലി, സഫ് വാൻ നാട്ടുകൽ, എം.എൻ.നൗഷാദ്, കെ.ഷറഫുദ്ദീൻ, ഫരീദ ഇബ്രാഹിം (ജോ. സെക്രട്ടറിമാർ) എം.എസ്.കരീം മസ്താൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment