Advertisment

വിവിധ സ്‌കൂളുകൾക്ക് നൽകാനായി മുഖാവരണങ്ങൾ നിർമ്മിച്ചു കൈമാറി

New Update

മണ്ണാർക്കാട്: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം മണ്ണാർക്കാട് ക്ലസ്റ്ററിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളിലെ വളണ്ടിയർമാർ എസ്‌ എസ്‌ എൽ സി , പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിന് മാസ്ക് ചലഞ്ചിന്റെ ഭാഗമായി മണ്ണാർക്കാട് ബി ആർ സിയിലെ വിവിധ സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നതിനായി നിർമിച്ച മുഖാവരണങ്ങൾ മണ്ണാർക്കാട് ബി ആർ സി യിലേക്ക് കൈമാറി.

publive-image

ബി. പി. ഒ കെ.മുഹമ്മദലി എൻ എസ്‌ എസ്‌ ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദിൽ നിന്നും ഏറ്റുവാങ്ങി. എം. കൃഷ്ണദാസ്, എം. അബ്ബാസ്, എ എച്ച് ഷാജുൻ, കെ ഷാഹിൻ എന്നിവർ പങ്കെടുത്തു.

Advertisment