Advertisment

മണ്ണാർക്കാട് സാമൂഹ്യ സുരക്ഷക്കും പ്രവർത്തന മികവിനും സഹായകമായി വിവിധ ക്ലബ്ബുകളുടെ രൂപീകരണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: വിദ്യാർത്ഥികളുടെ സമൂല മാറ്റത്തിന് സ്കൂളുകളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ഏറെ സഹായമാകുന്നുണ്ടെന്നും സ്നേഹം, അനുകമ്പ, അന്വേഷണ ബുദ്ധി, ക്രിയാക്മകത, സർഗ്ഗാത്മക പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടേറെ കഴിവുകളുടെ വികസനത്തിന് ക്ലബ്ബു പ്രവർത്തനങ്ങൾ ഉപകാരപ്രദമാണെന്നും മണ്ണാർക്കാട് ജി.എം.യു.പി സ്കുകളിലെ ഗണിതം, സയൻസ്, സാമൂഹ്യം, വിദ്യാരംഗം, പരിസ്ഥിതി, ആരോഗ്യം, ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങിയ ക്ലബ്ബുകളുടെ ഔപചാരിക ഉദ്ഘാടനം ചെയ്ത് മണ്ണാർക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി.എച്ച് നുസ്റത്ത് പറഞ്ഞു.

കുട്ടികൾ നന്മയുടെ വാഹകരാണ്. അഭിരുചിയറിഞ്ഞ് പഠനം നല്‍കിയാലേ അഭിമാനകരമായ അഭിവൃദ്ധി കൈവരിക്കാനാകൂ.

കൂട്ടായ്മകൾ ഇതിനു സഹായകമാണ്.

publive-image

പി.ടി.എ പ്രസിഡന്റ് സി.കെ. അഫ്സൽ അധ്യക്ഷനായി. മുഖ്യാതിഥിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽകുമാർ , പ്രഥാനാധ്യാപകൻ കെ.കെ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. വിവിധക്ലബ്ബു പ്രവർത്തനങ്ങളുടെ വിശദീകരണം എം.എൻ.കൃഷ്ണകുമാർ ,ബേബി ഫരീദ, യു.കെ. ബഷീർ എന്നിവർ നടത്തി. വിദ്യാരംഗം കൺവീനർ പി.കെ. ആശ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥി പ്രതിനിധി ഹൃദ്യാകൃഷ്ണ നന്ദി പറഞ്ഞു

Advertisment