Advertisment

പൗരത്വ നിയമഭേദഗതിക്കെതിരെ: മുസ്‌ലിം ലീഗ് സപ്തദിന പ്രതിഷേധ സമരം 26 മുതൽ

New Update

മണ്ണാർക്കാട്:  പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി സപ്തദിന പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

Advertisment

ഫെബ്രുവരി 26 മുതൽ മാർച്ച് 3 വരെയുള്ള ഒരാഴ്ചക്കാലം വൈകുന്നേരം 4 മണി മുതൽ രാത്രി പത്ത് മണിവരെ മണ്ണാർക്കാട് ടൗണിലാണ് സമരം സംഘടിപ്പിക്കുക. യോഗം ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

publive-image

ഭരണഘടനാ വിരുദ്ധവും രാഷ്ട്രത്തിൻ്റെ മതേതര മൂല്യങ്ങളെ അവഹേളിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതിനായി തളരാത്ത പോരാട്ടവീര്യത്തോടെ നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം ലീഗ് നേതൃത്വം വഹിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റർ അധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ എൻ.ഹംസ, പൊൻപാറ കോയക്കുട്ടി, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, ട്രഷറർ കറൂക്കിൽ മുഹമ്മദലി,യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ കോൽക്കളത്തിൽ, എം.മമ്മദ് ഹാജി, എം.പി.എ.ബക്കർ,കെ.ആലിപ്പുഹാജി,

എം.കെ.മുഹമ്മദലി, ആലായൻ മുഹമ്മദലി,റഷീദ് മുത്തനിൽ, ഹുസൈൻ കളത്തിൽ, ഹമീദ് കൊമ്പത്ത്,എം.കെ. ബക്കർ, സി.ഷഫീഖ് റഹിമാൻ,നാസർ പുളിക്കൽ,പി.മുഹമ്മദലി അൻസാരി, യൂസഫ് പാക്കത്ത്, കെ.സി.അബ്ദുറഹിമാൻ,കെ.പി.ഉമ്മർ,

മജീദ്‌ തെങ്കര, അസീസ് പച്ചീരി, റഫീഖ് കുന്തിപ്പുഴ, പി.എം.നവാസ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പഴേരി,ജനറൽ സെക്രട്ടറി മുനീർ താളിയിൽ, പി.മുഹമ്മദ് മാസ്റ്റർ, കെ.ടി.അബ്ദുള്ള, ടി.കെ.ഫൈസൽ,

പി.മൊയ്തീൻ, റഫീഖ പാറോക്കോട്, അഡ്വ.സി.കെ.ഉമ്മുസൽമ, കെ.യു. ഹംസ,മനാഫ് കോട്ടോപ്പാടം, അബുദാബി കെ.എം.സി.സി മണ്ഡലം ഭാരവാഹികളായ പി.ഫൈസൽ ബാബു, ഷബീർ അലി പ്രസംഗിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലാ ഭരണഘടനാ സംരക്ഷണ സമിതി നാളെ(വെള്ളി) വൈകിട്ട് 4 മുതൽ 9 വരെ പാലക്കാട് കോട്ടമൈതാനിയിൽ വെച്ച് നടക്കുന്ന പ്രതിഷേധ ജ്വാല വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു.

Advertisment