Advertisment

മണ്ണാർക്കാട് നിയോജക മണ്ഡലം മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

New Update

മണ്ണാർക്കാട്:  പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചരണ-പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുന്നതിനായി മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

മുസ് ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, കെ.എൻ.എം,വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം മർക്കസു ദഅവ, എം.ഇ.എസ്,എം.എസ്.എസ്, തണൽ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള അധ്യക്ഷനായി.

മണ്ഡലം ഭാരവാഹികളായി കെ.സി.അബൂബക്കർ ദാരിമി (ചെയർമാൻ),ടി.എ.സലാം(ജനറൽ കൺവീനർ), അബൂബക്കർ അവണക്കുന്ന് (ട്രഷറർ), പി.പി.സുബൈർ, കെ.സുൽഫിക്കിറലി, സി.മുഹമ്മദ് ബഷീർ, ടി.എ. സിദ്ദീഖ്, പി.എച്ച്.സലീം, ഹംസ പാറോക്കോട്ടിൽ, പി.സി.സിദ്ദീഖ് സഖാഫി, മുസ്തഫ ഹാജി കോടതിപ്പടി (വൈസ്ചെയർമാൻമാർ), മുസ്തഫ അഷ്റഫി കക്കുപ്പടി, ഹബീബ് ഫൈസി, കറൂക്കിൽ മുഹമ്മദലി, മുസ്തഫ വറോടൻ, എം. കെ.മുഹമ്മദലി, അബൂ ഫൈസൽ അൻസാരി, അബു ബിൻ മുഹമ്മദ്, വി.കെ.അബൂട്ടി, സൈത് പച്ചീരി (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

പഞ്ചായത്ത് തല മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കാനും ഏപ്രിൽ ആദ്യവാരത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.

 

Advertisment