Advertisment

പയ്യനെടം അഭയത്തിലെ അന്തേവാസികൾക്കൊപ്പം കുടുംബശ്രീയുടെ മൂന്നാം വാർഷികാഘോഷം

New Update

മണ്ണാർക്കാട്: പയ്യനെടം അഭയത്തിൽ ആരോരുമില്ലാതെ കഴിയുന്ന അന്തേവാസികൾക്ക് സ്നേഹ നിമിഷങ്ങൾ സമ്മാനിച്ച് മണ്ണാർക്കാട് നന്ദനം കുടുംബശ്രീ വാർഷികാഘോഷം നടത്തി. അഭയത്തിലെ അന്തേവാസികൾക്കൊപ്പം ഏറെ നേരം ചെലവഴിച്ച കുടുംബശ്രീ അംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

publive-image

മധുരപലഹാരങ്ങൾ,ധാന്യങ്ങൾ, പയറുവർഗങ്ങൾ അഭയം രക്ഷാധികാരികൾ ഏറ്റുവാങ്ങി. നടമാളിക റോഡ് പന്ത്രണ്ടാം വാർഡ് മെമ്പർ അമുദ,സി ഡി എസ് സിന്ധു സഹദേവൻ, റജീന ഊർമിള, ശ്രീലജ, സിന്ധു രാംകുമാർ പ്രസംഗിച്ചു. കൃഷ്ണവേണി, ശേഷ സത്യ, വിജയലക്ഷ്മി, പുഷ്പമാല തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment