Advertisment

മണ്ണാർക്കാട് അസി. ലേബർ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണം - എസ് ടി യു

New Update

പാലക്കാട്:  കേരള ചുമട്ട് തൊഴിലാളി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയും ക്രമപ്രകാരമുളള അന്വേഷണങ്ങൾ നടത്താതെയും യഥാർത്ഥ ചുമട്ടുതൊഴിലാളികളല്ലാത്തവർക്ക് തൊഴിൽ കാർഡുകൾ നൽകുന്ന മണ്ണാർക്കാട് അസി. ലേബർ ഓഫീസർക്കെതിരെ വകുപ്പ്തല നടപടികൾ സ്വീകരിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

തൊഴിലുടമകളുടെ ബന്ധുക്കൾക്കും ആശ്രിതർക്കും നിയമവിധേയമല്ലാതെ തൊഴിൽ കാർഡുകൾ നൽകി തൊഴിൽ കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയും അതുവഴി തൊഴിൽ മേഖല സംഘർഷഭരിതമാക്കാനാണ് എ.എൽ.ഒ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

ക്രമവിരുദ്ധമായി നൽകിയ തൊഴിൽ കാർഡുകൾ റദ്ദാക്കണമെന്നും എ.എൽ.ഒക്കെതിരെ വകുപ്പ്തല നടപടികൾ സ്വീകരിക്കണമെന്നും എസ്.ടി.യു ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.എം. ഹമീദ് അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നാസർ കൊമ്പത്ത്, മണ്ഡലം മുസ്‌ലിം ലീഗ് ആക്ടിങ്ങ് പ്രസിഡണ്ട് കെ.ടി.എ.ലത്തീഫ്, ജനറൽ സെക്രട്ടറി എസ്.എം.നാസർ,

എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എ.മുസ്തഫ,ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് എസ്.കുമാരൻ,കെ.ടി.ഹംസപ്പ,പി.പി.മുഹമ്മദ് കാസിം,എ.വി.ജലീൽ, മേലാടയിൽ ബാപ്പുട്ടി, ഷംസുദ്ദീൻ ആലിക്കൽ, കെ.പി.ഉമ്മർ,എസ്.ടി.യു മേഖലാ പ്രസിഡണ്ട് സൈതലവി പൂളക്കാട്, സി.സുനിത,കെ.കല്യാണി,

അബ്ദുൽ സമദ് വെട്ടം,കെ.കെ.അബ്ദുൽ സലാം, നാസർ അത്താപ്പ,ഹംസ കരിമ്പനക്കൽ,നാസർ പാതാക്കര,പി.എം. മുഹമ്മദ് യൂസഫ് പ്രസംഗിച്ചു. പി.കാസിം ഒറ്റപ്പാലം,

ഒ.പി.ബഷീർ, എസ്. ഹക്കീം,എസ്. കെ.മുഹമ്മദ് അൻസാരി,അസീസ് കോൽക്കാട്ടിൽ, കെ.പി.മുഹമ്മദ് ഹസൻ,സന്തോഷ് നെല്ലായ,കമറുദ്ദീൻ പേഴുങ്കര,കെ.പി. കുഞ്ഞുമുഹമ്മദ്, സ്മിത,റംഷീല,പി.പി. കബീർ,താളിയിൽ മുഹമ്മദ് ബഷീർ ചർച്ചയിൽ പങ്കെടുത്തു.

21,22 തീയ്യതികളിൽ ബാംഗ്ലൂരിൽ നടക്കുന്ന എസ്.ടി.യു ദേശീയ സമ്മേളനത്തിൽ ജില്ലയിൽ നിന്നും 1000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

Advertisment