Advertisment

വോട്ടിങ് യന്ത്രങ്ങളിൽ പരിശീലനം - മോഹനകൃഷ്ണൻ ക്ലാസ് നയിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ സർക്കാർ ജീവനക്കാർ, അധ്യാപകർ, ബി എൽ ഒ മാർ എന്നിവർക്ക് നൽകുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് തെരെഞ്ഞെടുപ്പ് കാര്യങ്ങൾ സംബന്ധിച് വിദഗ്ധ പരിശീലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഒരുക്കിയത്.

Advertisment

publive-image

ഇരുപത്തിനാലാം തിയ്യതി വരെ നടക്കുന്ന പരിശിലനപരിപാടിയിൽ അമ്പതോളം ജീവനക്കാർ പങ്കെടുക്കുന്നു. ജില്ലയില്‍ ഇലക്ഷന്‍ വോട്ടിങ്‌ യന്ത്രത്തിന്റെയും വിവിപാറ്റിന്റെയും പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതിന്റെ ഭാഗമായാണ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത് ഹാളിലും ക്ലാസ് ഏർപ്പെടുത്തിയത്.

വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്തത് നേരില്‍ ബോധ്യപ്പെടാന്‍, ചെയ്ത വോട്ടിന്റെ പ്രിന്റ് തെളിയുന്നുവെന്നതാണ് വിവിപാറ്റ് (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങളുടെ സവിശേഷത.

തഹസിൽദാർ നസീർ ഖാൻ, ഇലക്ഷൻഡെപ്യൂട്ടി തഹസിൽദാർ പ്രതാപ് , ട്രെയിനർമാരായ മോഹനകൃഷ്ണൻ , മജു , സുജാത, ബിന്ദു', അബൂബക്കർ എന്നിവരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Advertisment