Advertisment

വയോധികരെ ശുശ്രൂഷിക്കുന്നത് ദൈവാരാധനയ്ക്ക് തുല്യം - പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജയ്‌ക്കബ് മനത്തോടത്ത്

New Update

പാലക്കാട്: വയോധികരെ ശുശ്രൂഷിക്കൽ ത്യാഗനിർഭരമായ ശുശ്രൂഷയാണെന്നും ഇത്തരം ശുശ്രൂഷ ദൈവാരാധനക്കൂ തുല്യമാണെന്നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജയ്ക്കബ് മനത്തോടത്ത് പറഞ്ഞു.

Advertisment

publive-image

'മലമ്പുഴ കൃപാ സദന്റെ ഹോം ഡെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ.ശാന്തകുമാരി അദ്ധ്യക്ഷയായി. കൃപാ സദൻ ഡയറക്ടർ ഫാ.ജോൺ മരിയ വിയാനി ഒലക്കേങ്കിൽ ആ മുഖ പ്രഭാഷണം നടത്തി.

ഹോളി ഫാമിലി മരിയൻ പ്രൊവിഷ്യാൾ സി: ലില്ലി - സി.എച്ച്.എഫ്.പഞ്ചായത്തംഗം തോമസ് വാഴപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിലെ കുട്ടികളുടേയും കൃപാന്ദൻ അംഗങ്ങളുടേയും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.

Advertisment