Advertisment

ലോക്ക് ഡൗൺ കാലത്ത് പൊതുകിണർ ശുചീകരിച്ച് ഉപയോഗപ്രദമാക്കി കൊട്ടപ്പള്ളം ഗ്രാമവാസികൾ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:   മരുത റോഡ് പഞ്ചായത്ത് ഒന്നാം വാർഡിലെ കൊട്ടപ്പള്ളത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന പൊതുകിണർ ശുചീകരിച്ച് ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു.

Advertisment

ഏത് കടുത്ത വേനലിലും വറ്റാത്ത ഈ പൊതുകിണർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. രണ്ട് പെട്ടിഓട്ടോ നിറച്ചും മാലിന്യങ്ങളാണ് കിണർ ശുചീകരിക്കുമ്പോൾ ലഭിച്ചത്. ഇത് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിയാണ് ഇന്ന് ഉപയോഗപ്രദമാക്കിയത്.

publive-image

ലോക്ക് ഡൗൺ കാലത്ത് നാടിനായി ഞങ്ങൾക്കും എന്തെങ്കിലും ചെയ്യണമെന്ന ഒരു കൂട്ടം യുവാക്കളുടെ ആഗ്രഹമാണ് കിണർ ശുചീകരണത്തിൽ എത്തിചേർന്നത്.

വൈദ്യുതി ബോർഡ് ജീവനക്കാരനായ എം മഹേഷിൻ്റെ നേതൃത്വത്തിൽ എം സുഭീഷ്, ജി സുരേഷ്, സുനിൽ, മണികണ്ഠൻ, രാജേഷ്, ചന്ദ്രൻ, റജീഷ്, അപ്പു, ആഷിക് തുടങ്ങിയ ഒരു കൂട്ടം യുവാക്കളും ഇതിന് പിന്തുണയും സഹായവുമായി പ്രദേശത്തെ കുടുംബശ്രി പ്രവർത്തകരായ മല്ലിക, അംബിക, സുജിത, രേണുക, സുജാത എന്നിവരും കൂടി കൂടിയതോടെ കിണർ ശുചീകരിച്ച് നൽകൽ യഥാർത്ഥ്യമായി. നാട്ടുകാർ തങ്ങൾക്ക് ശുദ്ധജലം നൽകാൻ പരിശ്രമിച്ചവരെ അഭിനന്ദിച്ചു.

Advertisment