മരുതംകാട് ജി എൽ പി സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

സമദ് കല്ലടിക്കോട്
Saturday, March 16, 2019

പാലക്കാട്:  കരിമ്പ പഞ്ചായത്തിൽ മലയോര മേഖലയായ മരുതംകാട് ജി എൽ പി സ്കൂളിന്റെ വാർഷികാഘോഷവും വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി.എ.ജോൺസൺ മാഷിനുള്ള യാത്രയയപ്പും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് അധ്യക്ഷനായി.

മലയോര ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ ഹൃദയത്തിലേറ്റുവാങ്ങുന്ന സ്‌കൂളാണിത്. മൂന്നേക്കർ പ്രദേശത്തെ അറിവിന്റെയും സാംസ്കാരികവളർച്ചയുടെയും വിളനിലമാക്കുന്നതിന് ഈ വിദ്യാലയം മാത്രമാണ് പ്രാഥമികമായുള്ളത്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെയും കുട്ടികളുടെയും സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് ഗ്രാമവാസികളെ നയിക്കുന്നത് ഈ സ്കൂളാണ്.

ശ്രീവിദ്യ പി.ബി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി, ബി ആർ സി പരിശീലകൻ പി.അലി, തുടങ്ങിയവർ പ്രസംഗിച്ചു.പി.എ ജോൺസൺ മറുമൊഴി നടത്തി.സുമി ഷിജി സ്വാഗതവും കെ.അനിത കൃഷ്ണൻ നന്ദിയും പറഞ്ഞു.

×