Advertisment

മരുതുംകാട് ജി എൽ പി സ്കൂളിൽ പഠനോത്സവവും ഭക്ഷ്യമേളയും നടത്തി

New Update

കല്ലടിക്കോട്: പൊതു വിദ്യാഭ്യാസ സരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മലയോര മേഖലയായ മൂന്നേക്കർ മരുതുംകാട് ജി എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ പഠനോത്സവവും ഭക്ഷ്യമേളയും നടത്തി.

Advertisment

കുട്ടികളുടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുട മികവുകൾക്ക് പഠനോത്സവം വേദിയായി. കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

publive-image

ബി.ആർ.സി ട്രൈനർ കൃഷ്ണദാസൻ മാസ്ററർ, സി.ആർ.സി കോഡിനേററർ ദീപടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് അധ്യാപകരും രക്ഷിതാക്കളും ഒരുക്കിയ ഭക്ഷ്യമേളയിൽ പലതരം നാടൻ വിഭവങ്ങൾ, അച്ചാറുകൾ, പായസങ്ങൾ, പലഹാരങ്ങൾ കേക്കുകൾ, പുഡ്ഢിംഗ് തുടങ്ങിയവ പ്രദർശിപ്പിക്കുകയുണ്ടായി. പ്രധാനധ്യാപിക ആനന്ദവല്ലി, ജോൺസൺ മസ്ററർ, പി.ടി.എ പ്രസിഡണ്ട് സുമി എന്നിവർ ആഘോഷത്തിനു നേതൃത്വം നൽകി.

Advertisment