Advertisment

മേരീ മാതാ പള്ളിത്തിരുന്നാളിന്‌ കൊടിയേറി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  കല്ലടിക്കോട് മേരീ മാതാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുന്നാളിന്‌ കൊടിയേറി.  ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ ആണ്‌ കൊടിയേറ്റിയത്.

Advertisment

തിരുന്നാൾ കുർബ്ബാന, ലദീഞ്ഞ്, അമ്പ് എടുത്ത് വെയ്ക്കൽ എന്നിവയ്ക്ക് ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ കാർമ്മികത്വം വഹിച്ചു. മുണ്ടൂർ അല്ഫോൺസാ പള്ളി വികാരി ഫാ. റോബിൻ കൂന്താണിയിൽ തിരുന്നാൾ സന്ദേശം നൽകി.

publive-image

ശനിയാഴ്ച്ച വൈകുന്നേരം 3.30 ന്‌ വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് പ്രിൻസിപ്പാൾ ഫാ. ഐബിൻ കളത്താരയുടെ കാർമ്മികത്വത്തിലിള്ള തിരുന്നാൾ കുർബ്ബാന, പാലക്കാട് രൂപത സ്റ്റാര്ഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോ. അരുൺ കലമറ്റത്തിലിന്റെ തിരുന്നാൾ സന്ദേശം, 6 മണിക്ക് ആഘോഷമയ സ്നേഹവിരുന്ന്, 6.30 ന്‌ പാലക്കാട് രൂപത വികരി ജനറാൾ മോൺ. പീറ്റർ കൊച്ചുപുരയ്ക്കൽ ഇടവക ദിനവും, മതബോധന ദിനവും ഉദ്ഘടനവും ചെയ്യും. തുടർന്ന് കെ സി ബി സി മതാധ്യാപക അവാർഡ് ജേതാവ് മാത്യു കല്ലടിക്കോടിനെ

ആദരിക്കും. 7.15 ന്‌ കലാ പരിപാടികളും ഉണ്ടാകും.

6 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന്‌ ഒറ്റപ്പാലം ഫൊറോനാ വികാരി ഫാ. ജയിംസ് ചക്യേത്തിന്റെ കാർമ്മികത്വത്തിലുള്ള തിരുന്നാൾ കുർബ്ബാനയും സന്ദേശവും ഉണ്ടാകും.5.30 ന്‌ ദീപാ കവലയിലേയ്ക്ക് പ്രദക്ഷിണം, 7 മണിയ്ക്ക് ലദീഞ്ഞ്, തിരുന്നാൾ ആശീർവ്വാദം എന്നിവയുണ്ടാകും.

7 തിങ്കളാഴ്ച്ച കാലത്ത് 7 ന്‌ സകല മരിച്ചവ്ര്ക്കുവേടിയുള്ള ദിവ്യ ബലിയും ഉണ്ടാകും.

Advertisment