Advertisment

എം.ഇ.എസ്. കല്ലടി കോളേജ് മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ശ്രദ്ധേയ തുടക്കം

New Update

മണ്ണാർക്കാട്:  ചലച്ചിത്രപ്രേമികൾക്ക് ലോകസിനിമയുടെ പുത്തൻ കാഴ്ചകൾ സമ്മാനിച്ച്കൊണ്ട് എം.ഇ.എസ്. കല്ലടി കോളേജിൽ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി.

Advertisment

കോളേജിലെ ഓഡിയോവിൽ ക്ലബ്ബിൻറ്റെ നേത്ര്ത്വത്തിൽ നവംബർ 8,9,10 തിയ്യതികളിലായി നടത്തുന്ന ത്രിദിന ചലച്ചിത്രമേള നവാഗത സംവിധായകൻ സക്കറിയ്യയാണ് ഉദ്ഘാടനം ചെയ്തത്.

publive-image

ചലച്ചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ മുഖ്യപ്രഭാഷകനായ ചടങ്ങിൽ ഡോ:സഞ്ജീവ് കുമാർ, പ്രഫ:ഗോപാലകൃഷ്ണൻ, കെ.സി.കെ സൈദാലി ,പ്രഫ:നസീം, പ്രഫ:ടി.എം.അബ്ദുൽ അലി, ഡോ:സൈയ്നുലാബിദ്, ഡോ:വി.എ. ഹസീന,അഫീഫലി പി.ടി. തുടങ്ങിയവർ സംസാരിച്ചു.ലിജൊ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള സിനിമ, ഇ.മ.യൗ. ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.

രണ്ടാം ദിനമായ നവം 9,വെള്ളിയാഴ്ച്ച റിതെഷ് ബദ്ര സംവിധാനം ചെയ്ത ലഞ്ച് ബോക്സ്, ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ ,അതിരാജ് ബോസ്സിൻറ്റെ interior cafe night, ലീ ഹോ ജൂ ൻറ്റെ cast away on the moon, ലാസ്റ്റേ ഹാൽസ്ട്രോമിൻറ്റെ Hatchiko തുടങ്ങിയ ചിത്രങ്ങൾ പ്രദർഷിപ്പിക്കും.

വ്യത്യസ്ത ഭാഷകളിലുള്ള പതിനഞ്ചോളം ചലച്ചിത്രങ്ങളും ഷോർട്ട്ഫിലിമുകളും ഡോക്യുമെൻറ്ററികളുമാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. മേളയോട് അനുബന്ധിച്ച് രചനാമത്സരങ്ങൾ,ഫോട്ടോഗ്രാഫി മത്സരങ്ങൾ,ഫോട്ടോ എക്സിബിഷൻ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു . നവംബർ 10 ശനിയാഴ്ച മേള അവസാനിക്കും.

Advertisment