Advertisment

കൊറോണ: കവിതയിലൂടെ അവബോധം നൽകി അധ്യാപകൻ

New Update

മണ്ണാർക്കാട്:  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാൻ കവിതയുമായി കാഞ്ഞിരപ്പുഴ പുളിക്കൽ ഗവ: യു. പി. സ്കൂൾ അദ്ധ്യാപകൻ എം. ജി. ഹരിദാസൻ.

Advertisment

കാരാകുർശ്ശി സ്വദേശിയായ ഹരിമാഷ് രചിച്ച കവിത ആലപിച്ചിരിക്കുന്നത്​ രേഷ്മയാണ്. മാരകവും മരുന്നുമില്ലാത്തൊരു രോഗമാണിന്ന് കൊറോണ. എന്ന്​ തുടങ്ങുന്ന അർത്ഥവത്തായ കവിത ഇതിനോടകം ശ്രദ്ധനേടുകയാണ്.

publive-image

കരു​തലോടെയും ഒരുമയോടെയും നീങ്ങാനായാൽ ഇതെല്ലാം അതിജീവിക്കാനാകുമെന്നാണ് അദ്ധ്യാപകൻ പുറത്തിറക്കിയ ബോധവത്​കരണ കവിതയുടെ പ്രമേയം.

കൊറോണ വന്നിട്ട് ജില്ലയിൽ ഭീതിപരത്തിയ പ്രദേശമാണ് കാരാകുർശ്ശി. എന്നാൽ മുഴുവൻ വകുപ്പുകളുടെയും യോജിച്ച നീക്കത്തിലൂടെ പ്രതിരോധം സൃഷ്ടിക്കാനായപ്പോൾ മനസ്സിൽ തോന്നിയ വരികൾ കുറിച്ചതാണെന്ന് ഹരിമാഷ് പറഞ്ഞു.

ആദിവാസി ഭാഷ നന്നായി വശമുണ്ട്. അടപ്പാടിയിൽ ജോലി ചെയ്തിരുന്നപ്പോൾ ആദിവാസികൾക്കിടയി ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള അവാർഡ് സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടറിൽ നിന്നും നേടിയിട്ടുണ്ട്. നല്ലൊരു ഗായകനുമാണ്. കൂടുതൽ ഇഷ്ടം നാടൻ പാട്ടുകളാണ്.

Advertisment