Advertisment

ക്രിസ്തുമസ് കച്ചവടവത്കരിക്കരുത് - മോൺ ജോസഫ് ചിറ്റിലപ്പള്ളി

author-image
ജോസ് ചാലക്കൽ
New Update

മുണ്ടൂർ:  സ്നേഹവും സഹനവും സാഹോദര്യവുമാണ് ക്രിസ്തുമസിന്റെ സന്ദേശമെന്നും എന്നാൽ ക്രിസ്തുമസിനെ കച്ചവടവത്കരിച്ചിരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പള്ളി.

Advertisment

publive-image

മുണ്ടൂർ യുവ ക്ഷേത്ര കോളേജിലെ ക്രിസ്തുമസ് ആഘോഷം 'ഗ്ലോറിയ 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോൺ ജോസഫ് ചിറ്റിലപ്പള്ളി.

സാന്റാ ക്ളോസിനെ വെറും ഒരു ബഫൂൺ ആയി കാണരുത്. പാവപ്പെട്ടവരെ അജ്ഞാതനായി നിന്നുകൊണ്ട് സഹായിച്ചിരുന്ന ഒരു ധനാഢ്യനായ നിക്കോളാസ് ആണ് സാന്റാക്ളോസായി മാറിയത്. അദ്ദേഹം ഇപ്പോൾ വിശുദ്ധനാണ്.

അദ്ദേഹത്തിൻറെ വേഷം ചിത്രകാരന്മാരുടെ ഭാവനയിൽ മാറ്റം വരുത്തി കുട്ടികളെ രസിപ്പിക്കാൻ വേണ്ടിയാണ് ഇന്ന് കാണുന്ന ക്രിസ്തുമസ് പപ്പാ ഉണ്ടായതെന്ന ചരിത്രവും അദ്ദേഹം വിവരിച്ചു.

Advertisment