Advertisment

അങ്കണവാടി കുരുന്നുകള്‍ക്കൊപ്പം ആടിയും പാടിയും മൂച്ചിക്കല്‍ സ്‌കൂളില്‍ ശിശു ദിനാഘോഷം

New Update

എടത്തനാട്ടുകര:  കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 129 ാം ജന്മദിനം അങ്കണവാടിയിലെ കുരുന്നുകള്‍ക്കൊപ്പം ആഘോഷിച്ച് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശിശുദിനാഘോഷം വേറിട്ടതാക്കി. സ്‌കൂള്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആണ് അങ്കണവാടിയില്‍ ശിശു ദിനാഘോഷം സംഘടിപ്പിച്ചത്.

Advertisment

publive-image

അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് റോസാപ്പൂവും സ്വന്തമായുണ്ടാക്കിയ ആശംസാ കാര്‍ഡുകളും കൈ നിറയെ മിഠായിയും ബലൂണും സമ്മാനിച്ചാണ് ശിശു ദിനാഘോഷത്തെ വിദ്യാര്‍ഥികള്‍ തങ്ങളുടേതാക്കിയത്. കുരുന്നുകള്‍ക്കായി വിദ്യാര്‍ഥികള്‍ കലാ പരിപാടികളും അവതരിപ്പിച്ചു.

ശിശു ദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയിലെയും സ്‌കൂളിലെയും മുഴുവന്‍ കുട്ടികള്‍ക്കും പായസവും വിളമ്പി. നിരവധി കുരുന്നുകള്‍ ചാച്ചാജിയുടെ വേഷത്തിലെത്തി വിദ്യാര്‍ഥികളെ അഭിവാദ്യം ചെയ്തു. സ്‌കുള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

publive-image

ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചാച്ചാജി ക്വിസ്' മത്സരത്തില്‍ സി. അനഘ, പി. അമന്‍ സലാം, കെ. അഭിഷേക്, വി. ടി. ലിയാന എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. നെഹ്‌റു വീഡിയോകളുടെ പ്രദര്‍ശനവും നടന്നു.

ശിശു ദിനാഘോഷം പ്രധാനാധ്യാപിക എ. സതീ ദേവി ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീന മുംതാസ് അധ്യക്ഷത വഹിച്ചു.

അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍, പി. ജിഷ അങ്കണവാടി ഹെല്‍പ്പര്‍ കാര്‍ത്യായനി, ഹർഷ എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപകരായ എ. സീനത്ത്, കെ. രമാ ദേവി, ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍,ഡെപ്യൂട്ടി ലീഡര്‍ സി. അനഘ, വിദ്യാഭ്യാസ മന്ത്രിമാരായ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായ എം. ടി. അഞ്ജനാ സുജിത്ത്, എം. അയന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

Advertisment