Advertisment

ലഹരിക്കെതിരെ പടയണി തീര്‍ത്ത് മൂച്ചിക്കല്‍ സ്‌കൂളില്‍ സെമിനാര്‍

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവല്‍ക്കരിച്ച് ലഹരി വിമുക്ത ഗ്രാമം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.. എല്‍. പി. സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ സെമിനാര്‍ ശ്രദ്ധേയമായി.

Advertisment

publive-image

ലഹരിയുടെ വിപത്തുകള്‍ തുറന്നു കാട്ടുക, ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെയും യുവ തലമുറയേയും ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ, പി. ടി. എ കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിച്ച സെമിനാര്‍എസ്. എം. സി. ചെയര്‍മാന്‍ പി. രഞ്ജിത്ത് ഉല്‍ഘാടനം ചെയ്തു. എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ അധ്യക്ഷത വഹിച്ചു.

വിമുക്തി മലപ്പുറം ജില്ലാ കൊ ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ ലഹരിയുടെ അപകടങ്ങളെക്കുറിച്ചും ലഹരിയില്‍ നിന്നും വിമുക്തി നേടാനുള്ള സംവിധാനങ്ങളെക്കുറിച്ചുംക്ലാസ്സെടുത്തു. {പധാനാധ്യാപിക എ. സതീ ദേവി, ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്റര്‍ വളണ്ടിയര്‍ എ. പി. ഖമറുദ്ദീന്‍ ചേരിപ്പറമ്പ്, സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ്, അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍ പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

സെമിനാറിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് പ്രസിദ്ധീകരിച്ച ലഹരിക്കെതിരെയുള്ള സന്ദേശ രേഖകള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്തു. നിരവധി രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു.

Advertisment