Advertisment

യുവത്വം നാളെയുടെ പ്രതീക്ഷ: മോട്ടിവേഷൻ ക്ലാസ് നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമൊക്കെ ക്രിയാത്മകമായിരിക്കണം. പിന്നിടുന്ന യുവ പ്രായത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായാണു വീക്ഷിക്കുന്നത്‌.

Advertisment

publive-image

ജീവിതത്തിന്റെ വൈവിധ്യ അവസരം കൈവരുന്ന ഈ പ്രായം നാളേക്കുള്ള നൻമയുടെ കരുതലായിരിക്കണമെന്ന് ജെ സി ഐ പരിശീലകൻ സി.പി. വിജയൻ പറഞ്ഞു.

publive-image

കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറിയിലെ യുവജന വേദിയായ യുവതയുടെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി നടത്തിയ മോട്ടിവേഷണൽ ക്ലാസിൽ സംസാരിക്കുകയായിരുന്നു സി.പി. വിജയൻ.

ലൈബ്രറി പ്രസിഡന്റ് സി.കെ രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അരുൺ രാജ് ,അജീഷ്കുമാർ ,ലൈബ്രറി സെക്രട്ടറി വി.എസ് ബാബു എന്നിവർ സംസാരിച്ചു.

Advertisment