Advertisment

എം എസ് എഫ് സ്നേഹാദരം എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

New Update

മണ്ണാർക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കോട്ടോപ്പാടം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരം-2019 സംഘടിപ്പിച്ചു.

Advertisment

publive-image

കോട്ടോപ്പാടം കെ.എ.എച്ച്.ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ എഴുപതോളം വിദ്യാർത്ഥി പ്രതിഭകൾക്ക് മുൻ എം.എൽ.എ കല്ലടി മുഹമ്മദിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഫെമീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി റാഷിഖ് കൊങ്ങത്ത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കർ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സൻ, ജനറൽ സെക്രട്ടറി കെ.പി.ഉമ്മർ, മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.അബ്ദുള്ള, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അസീസ് കോട്ടോപ്പാടം,

എം.എസ്.എഫ് ഹരിത വിങ് ജില്ലാ പ്രസിഡണ്ട് കെ.വി.ജിൽന ജന്നത്ത്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.യു. ഹംസ, പി.മുഹമ്മദ്, റഫീഖ് കൊങ്ങത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ താളിയിൽ, റഷീദ് കല്ലടി,പി.ജെ. കുര്യൻ, കെ.ബാവ,എ.കെ.കുഞ്ഞയമു, മനാഫ് കോട്ടോപ്പാടം, കെ.പി.അഫ് ലഹ്, ഷൗക്കത്ത് തിരുവഴാംകുന്ന്, ആഷിദ് കച്ചേരിപറമ്പ്, നന്ദന, എം.അജിത, മാനുവൽ, പി.പി.അസീസ്, സി.ടി. ഷബീബ്, കെ.അർഷദ് നാസർ, ഷബീബ് കണ്ടമംഗലം, അഷ്റഫ് കൊടക്കാട് പ്രസംഗിച്ചു.

Advertisment