Advertisment

സമൂഹ മാധ്യമങ്ങളിലെ ദുഷ്പ്രവണതകൾ ദൗർഭാഗ്യകരം: മുനവ്വറലി തങ്ങൾ

New Update

മണ്ണാർക്കാട്:  സമൂഹ മാധ്യമങ്ങൾ മാറ്റി നിര്‍ത്താനാവാത്ത സ്വാധീന ശക്തിയായി മനുഷ്യ മനസുകളില്‍ ഇടപെട്ടു കൊണ്ടിരിക്കുകയാണെന്ന് മുസ് ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വാര്‍ത്തകളും സംഭവ വികാസങ്ങളും യഥാസമയം അറിയിക്കുന്നതോടൊപ്പം സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിലും സോഷ്യൽ മീഡിയകൾ വലിയ പങ്ക് വഹിക്കുന്നു.

Advertisment

publive-image

അതേസമയം വ്യക്തിഹത്യകൾക്കും അസത്യ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് നല്ലവശങ്ങളേക്കാള്‍ ദൂഷ്യവശങ്ങള്‍ക്ക് മുന്‍തൂക്കം നൽകുന്ന പ്രവണത നവമാധ്യമങ്ങളിൽ കൂടിവരുകയാണ്. ഇത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിപ്പുഴ ഹിൽവ്യൂ ടവറിൽ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ നെല്ലറ ലൈവിന്റെ ലോഞ്ചിങ്ങ് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗിന്റെ ചരിത്രവും വർത്തമാനവും അറിയാനും സംഘടനാ പരിപാടികൾ തത്സമയം വീക്ഷിക്കാനും മുഖപുസ്തകത്തിലെ ഈ പേജിലൂടെ ഇനി സാധ്യമാവും.

publive-image

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുല്ല അധ്യക്ഷനായി.

സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം, ഹമീദ് കൊമ്പത്ത്, ഹുസൈൻ കളത്തിൽ, റഷീദ് മുത്തനിൽ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീർ പഴേരി, യൂത്ത്ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. അബ്ദുല്ല, നൗഫൽ കളത്തിൽ, ഷെരീഫ് പച്ചീരി, കെ.യു.ഹംസ, ശിബിലി തെങ്കര, സമദ് പൂവ്വക്കോടൻ, കെ.എച്ച്.ഫഹദ് പ്രസംഗിച്ചു.

Advertisment