Advertisment

നന്ദിയോടെ അനയ് കൃഷ്ണ. പാമ്പ്‌ കടിയേറ്റ എട്ട് വയസ്സുകാരന് തുണയായത് നാട്ടുകൽ പോലീസ്

New Update

നാട്ടുകൽ:  പാമ്പ്‌ കടിയേറ്റ മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുമാർഗ്ഗവുമില്ലാതെ കുടുങ്ങിയ നാട്ടുകൽ പാലോട് സ്വദേശിയായ വീട്ടമ്മയ്ക്ക് സഹായവുമായി എത്തിയത് നാട്ടുകൽ എസ് ഐ അനിൽ മാത്യു.

Advertisment

കഴിഞ്ഞ രണ്ടാം തീയതി ഉച്ചക്ക് എസ്. ഐ അനിൽ മാത്യുവിന്റെ ഫോണിലേക്ക് കുട്ടിയുടെ മാതാവ് വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. കാര്യത്തിലെ ഗൗരവം മനസ്സിലാക്കിയ എസ്. ഐ ഉടൻ ജീപ്പുമായിഎത്തി.

publive-image

സമീപവാസിയെ ഒപ്പം കൂട്ടി അൻവർ, പ്രശാന്ത് എന്നീ പോലീസുകാരുമായി ഉടൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വഴിമധ്യേ ഇവരുടെ കയ്യിൽ പണമില്ലെന്നറിഞ്ഞ എസ് ഐയും അൻവർ എന്ന പോലീസുകാരനും ചേർന്ന് അത്യാവശ്യത്തിനുള്ള തുക നൽകിയാണ് മടങ്ങിയത്.

ഡിസ്ചാർജ്ജ് ആണെന്ന് അറിഞ്ഞതോടെ അടക്കാനുള്ള ബാക്കി പണവും ഈ പോലീസുകാർ ആ കുടുംബത്തിന് എത്തിച്ചു.

നിവൃത്തിയില്ലാത്തവർക്ക് മരുന്ന് എത്തിച്ചുനൽകി നാട്ടുകൽ പൊലീസ് നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കരിങ്കല്ലത്താണിയിൽ ക്യാമ്പ് ചെയ്യുന്ന പെരിന്തൽമണ്ണ നാട്ടുകൽ പോലീസുകാരുടെ മനുഷ്യത്വപരമായ ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നതായി.

Advertisment