Advertisment

പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി കൈകോർത്ത് എൻ.സി.സി കേഡറ്റുകൾ

New Update

മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ 71-ാമത് എൻ.സി.സി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം, ശുചീകരണം,വൃക്ഷത്തൈ നടൽ,പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു.

Advertisment

പ്ലാസ്റ്റിക് വിമുക്ത നാടിനായി അണിചേരുക എന്ന സന്ദേശവുമായി നൂറോളം കേഡറ്റുകൾ കോട്ടോപ്പാടം സെന്ററിലേക്ക് നടത്തിയ കൂട്ടയോട്ടം പ്രധാനാധ്യാപിക എ.രമണി ഫ്ലാഗ് ഓഫ് ചെയ്തു.

publive-image

തുടർന്ന് കോട്ടോപ്പാടം ജംഗ്ഷനും പരിസരവും പ്ലാസ്റ്റിക്ക് രഹിതമാക്കുകയെന്ന ലക്ഷ്യത്തിലേക്കുളള ആദ്യ ചുവടുവെപ്പായി കടകളിൽ നിന്നും നിരത്തിൽ നിന്നുമായി നാല് ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് കുഴിയെടുത്ത് മൂടി.

സ്കൂൾ കാമ്പസ് ഹരിതാഭമാക്കാനായി എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന "നാളേക്കായി ഒരു മരം" പദ്ധതിക്ക് പ്രധാനാധ്യാപിക എ.രമണി,ഹവിൽദാർ ശ്യാംകുമാർ എന്നിവർ വൃക്ഷത്തൈകൾ നട്ടു തുടക്കംകുറിച്ചു.

എൻ.സി.സി ഓഫീസർ തരുൺ സെബാസ്റ്റ്യൻ, കെ.രവീന്ദ്രൻ,കെ.എസ്.മനോജ്,സീനിയർ കേഡറ്റുകളായ അർഷദ്,അനുപമ, മുഹമ്മദ് ബാസിത് പ്രസംഗിച്ചു.

Advertisment