Advertisment

പലിശരഹിത വായ്പ നൽകാൻ കേന്ദ്രം തയ്യാറാവണം - എൻ വൈ സി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കോവിഡ് 19 ന്റെ ലോക് ഡൗൺ കാലഘട്ടത്തിൽ രാക്ഷസീയ നടപടികൾ കേന്ദ്രം ആവർത്തിക്കുകയാണെന്നും സമ്പദ് വ്യത്യാസം ഇല്ലാതെ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കെങ്കിലും പലിശരഹിത വായ്പ നൽകാൻ കേന്ദ്രം തയ്യാറാവണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് ഷെനീൻ മന്ദീരാട് പറഞ്ഞു.

Advertisment

publive-image

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ എൻ. വൈ. സി. സാമൂഹിക അകലം പാലിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി ബാലസുബ്രമണ്യൻ, ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ, ബ്ലോക്ക് പ്രസിഡൻറൂമാരായ മുഹമ്മദ് റാഫി, ജ്യോതി എന്നിവർ പങ്കെടുത്തു.

Advertisment