Advertisment

ലോക്ക് ഡൗൺ: ഐടി മേഖലയെ സർക്കാർ സംരക്ഷിക്കണം - നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് 

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് ശേഷം സംസ്ഥാനത്തെ മുഴുവൻ മേഖലകളും തകരാതെ സംരക്ഷിക്കാൻ തയ്യാറെടുക്കുന്ന സർക്കാർ ഐ ടി മേഖലയ്ക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കണമെന്ന് എൻ. സി. പി. യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ. വൈ. സി.) സംസ്ഥന നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

ലോക്ഡൗണിന് ശേഷം ഈ മേഖലയിലെ  നിരവധി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇതുമായി ബന്ധപ്പെട് മുഖ്യമന്ത്രിക്ക് വിശദമായി ലെറ്റർ അയക്കുമെന്നും നേതൃത്വം കൂട്ടിച്ചേർത്തു.

എൻ. വൈ. സി. ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡന്റ്‌ ഷെനീൻ മന്ദീരാട് പ്രസിഡന്റ്‌ പി. എ. സമ്മദ് എന്നിവർ അറിയിച്ചു.

Advertisment